ഇന്ന് മഹാശിവരാത്രി. ബലിതര്‍പ്പണത്തിനായി ആലുവാ മണപ്പുറം ഒരുങ്ങി. പിതൃമോക്ഷ പ്രാപ്തിക്കായി ബലിതര്‍പ്പണം നടത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ ഇന്ന് മണപ്പുറത്തു സംഗമിക്കും.
ബലിതര്‍പ്പണത്തിനായി 148 ബലിത്തറകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി വരെ ശിവരാത്രിബലിയും അത് കഴിഞ്ഞ് വാവുബലിയുമാണ് നടക്കുക.
ആലുവ അദ്വൈതാശ്രമത്തിലും ശിവരാത്രി ബലിതര്‍പ്പണം ഉണ്ടാകും. ശിവരാത്രിയോട് അനുബന്ധിച്ച് അദ്വൈതാശ്രമത്തില്‍ നടക്കുന്ന 99-ാമത് സര്‍വമത സമ്മേളനം വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ആലുവയിലെങ്ങും പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പ്രത്യേക ബസ് സര്‍വീസ് നടത്തും.
കാലടി മണപ്പുറത്തും ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് ഒട്ടേറെപ്പേര്‍ എത്തും. തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നാളെ പുലര്‍ച്ചെ 4.45ന് ആരംഭിക്കും.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്റെ നേതൃത്വത്തിലുള്ള സംഘം മണപ്പുറത്തെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.