സ്വാഹ പ്രദര്‍ശനത്തിന്

പി.സി.ജി മൂവിസിന്റെ ബാനറില്‍ വിനോദ് പെരിയ നിര്‍മ്മിച്ച് ഇരട്ട സംവിധായകരായ രാജേഷ് ഉസ്മാന് സംവിധാനം ചെയ്ത ഹൃസ്വാഹയ്ത്ത പ്രദര്‍ശനത്തിന് തയ്യാറായി. ദക്ഷന്റെയും പ്രസുതിയുടെയും പുത്രി, അഗ്നിയുടെ ഭാര്യ എന്ന് അര്‍ത്ഥം വരുന്ന സ്വാഹ, ഒരു പെണ്ണിന്റെ പ്രതികാരത്തിന്റെ കഥയാണ്. 'ഫോര്‍സെയില്‍' ഫെയിം സോനയാണ് നായിക. പുതുമുഖം അവിനാഷാണ് നായകന്. കഥ, തിരക്കഥ, സംഭാഷണം: മധുസൂദനന്. മാമുക്കോയ, കൊല്ലം തുളസി, ബിജുക്കുട്ടന്, ജോണി, കോഴിക്കോട് നാരായണന് നായര്‍, മധുസൂദനന്, വിനോദ് പെരിയ, സതീഷ് വെട്ടിക്കവല, ജോബി, കണ്ണൂര്‍ ശ്രീലത, ചാരുലത, രഞ്ജിനി രാജു, ശ്രേയാനി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കൈതപ്രം, മധുസൂദനന്, നേഹാഗയാല്, രജിത് മനക്കോട് എന്നിവരുടെ വരികള്‍ക്ക് യുവസംഗീത സംവിധായകന് സുദര്ശനന് സംഗീതം പകരുന്നു. ഛായാഗ്രഹണം ഹരിപ്രസാദ്, ആര്‍ട്ട് ധന്‍രാജ്, മേക്കപ്പ് പ്രദീപ്, പ്രൊഡക്ഷന്‍ കണ്ട്രോളര് മണികണ്ഠന്, വാര്‍ത്താവിതരണം: ടി.മോഹന്‍ദാസ്.