പെരുച്ചാഴി തുടങ്ങുന്നു: പുതിയ ഗെറ്റപ്പില്‍ ലാല്‍

നരച്ച താടിയുമായി വിജയിക്കൊപ്പം ജില്ല, ബി ഉണ്ണിക്കൃഷ്ണന്റെ മി.ഫ്രോഡില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈല്‍. പെരുച്ചാഴിയില്‍ ഇതിലെല്ലാം വ്യത്യസ്ത ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തുന്നു. ഏപ്രില്‍ ഏഴിന് റിലീസ് ചെയ്ത പെരുച്ചാഴിയുടെ പുതിയ പോസ്റ്ററിലാണ് ലാലിന്റെ ഗെറ്റപ്പ് ആദ്യമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഏറെക്കാലത്തെ തയാറെടുപ്പുകള്‍ക്ക് ശേഷം പെരുച്ചാഴിയുടെ ചിത്രീകരണം ഏപ്രില്‍ രണ്ടാംവാരം തുടങ്ങുകയാണ്. തമിഴകത്ത് ശ്രദ്ധേയനായ അരുണ്‍ വൈദ്യനാഥനാണ് മോഹന്‍ലാല്‍ ഒരു രാഷ്ട്രീക്കാരന്റെ വേഷം ചെയ്യുന്ന പെരുച്ചാഴി അണിയിച്ചൊരുക്കുന്നത്. അമേരിക്കയാണ് സിനിമയുടെ കഥാപരിസരം.
അറബിയും ഒട്ടകവും മാധവന്‍നായര്‍ക്കും ശേഷം മോഹന്‍ലാലിനൊപ്പം മുകേഷും മുഴുനീള വേഷം ചെയ്യുന്നു ചിത്രത്തില്‍. അജു വര്‍ഗീസ്, ബാബുരാജ്, പൂനം ബാജ്വ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രാഗിണി നന്ദ്വാണിയാണ് നായിക. വിജയിയുടെ തലൈവയില്‍ ശ്രദ്ധേയ വേഷം രാഗിണി ചെയ്തിരുന്നു.
മന്ത്രി രാഘവന് എന്നാണ് മുകേഷിന്റെ കഥാപാത്രം, മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ശിങ്കിടി രായപ്പനായിട്ടാണ് ബാബുരാജ് അഭിനയിക്കുന്നത്. അക്കരക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ അജയന് വേണുഗോപാലാണ് പെരുച്ചാഴിയുടെ തിരക്കഥ രചിച്ചത്. തമിഴിലെ പുതിയ താരോദയമായ അറോറയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബോംബെ ജയശ്രീ ഇതിലെ ഒരു ഗാനം പാടിയിട്ടുണ്ട്.
തമിഴിലെ ശ്രദ്ധേയനായ ഡല്‍ഹി ഗണേഷ് അതിഥി വേഷം ചെയ്യുന്നു. മങ്കിപെന്നിന്റെ 111 ാം ദിനാഘോഷവും പെരുച്ചാഴിയുടെ ലോഞ്ചിങ്ങും ഒരുമിച്ചാണ് നടന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസുമാണ് ഈ കോമഡി ത്രില്ലര്‍ നിര്‍മ്മിക്കുന്നത്.