ഹൈ അലേര്‍ട്ട്

പ്രശസ്ത തെലുങ്ക് സംവിധായകനായ ചക്ര മഹേഷ് ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമാണ് 'ഹൈ അലേര്‍ട്ട്'. സിനി നിലയ ക്രിയേഷന്‍സിന്റെ ബാനറില്‍ പി.വി.ശ്രീറാം റെഡ്ഡി നിര്‍മ്മിക്കുന്ന ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. മഹാദേവ്, കൃഷ്ണ, അമര്‍, തേജ, അഞ്ജന മേനോന്, കലാഭവന്‍ ഷാജോണ്‍, സുമന്, അനൂപ് ചന്ദ്രന്, ധര്മ്മജന്, മണികണ്ഠന്, നരേഷ്, രാജ് മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. കഥ: ശ്രീറാം ചൗധരി, തിരക്കഥ,സംഭാഷണം: എന്‍.സി.സതീഷ് കുമാര്‍, ഛായാഗ്രഹണം: കല്യാണ്‍ സാമി. പ്രൊഡ.കണ്ട്രോളര്: എസ്.മുരുകന്.