Menu
RSS
രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന് രക്ഷപെടുത്തി; രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇനി സുമിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന…

ഡല്‍ഹി: റഷ്യ യുക്രൈൻ  യുദ...

Prev Next

ജോണ്‍ എബ്രഹാമിനെ ഓര്‍മ്മിക്കാനുള്ള ഒരുപിടി മണ്ണും ചുവപ്പു നാടയില്‍

ജോണ്‍ എബ്രഹാമിനെ ഓര്‍മ്മിക്കാനുള്ള ഒരുപിടി മണ്ണും ചുവപ്പു നാടയില്‍

ആലപ്പുഴ : കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് 27 വര്‍ഷം കഴിഞ്ഞിട്ടും അനശ്വര ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിനോട് അധികാര കേന്ദ്രങ്ങള്‍ക്കുള്ള അയിത്തം മാറിയിട്ടില്ല. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ഒരു പിടി മണ്ണ് അനുവദിക്കുന്നതിനുള്ള ഫയല്‍ മൂന്നുവര്‍ഷമായി റവന്യുവകുപ്പിന്റെ ചുവപ്പു നാടയില്‍. 

 

നെടുമുടിയിലെ ജോണ്‍ എബ്രഹാം സ്മാരക സമിതി ചുവപ്പു നാടയഴിക്കാന്‍ മുട്ടാത്ത വാതിലുകളില്ല. വെള്ളിയാഴ്ച ചരമവാര്‍ഷികാചരണത്തിനിടയിലും സ്ഥലത്തെച്ചൊല്ലിയുള്ള നൊമ്പരം ആരാധകര്‍ പങ്കുവയ്ക്കുന്നു.

 

ജോണ്‍ എബ്രഹാം ചെറുപ്പകാലം കൂടുതല്‍ ചെലവഴിച്ചത് പിതാവിന്റെ ജന്മനാടായ കുട്ടനാട്ടിലായിരുന്നു. ജോണിന്റെ സ്മരണ നിലനിര്‍ത്താന്‍ രൂപം കൊണ്ട സ്മാരക സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് നെടുമുടി പാലത്തിനു സമീപം പോലീസ് സ്റ്റേഷനു പടിഞ്ഞാറുവശം പൊതുമരാമത്തുവകുപ്പിന്റെ 3.9 സെന്റ് സ്ഥലം ജോണ്‍സ്മാരകത്തിന് നല്‍കാന്‍ സമ്മതമാണെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചു. നെടുമുടി ഗ്രാമപ്പഞ്ചായത്ത് അഞ്ചുസെന്റ് സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി നല്‍കിയതിനെത്തുടര്‍ന്നാണ് സ്ഥലം നല്‍കാന്‍ സമ്മതമാണെന്ന അറിയിപ്പ് ലഭിച്ചത്. എന്നാല്‍, മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വിവാദത്തിലേക്ക് മാറിയതിനാല്‍ ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് സ്ഥലം നല്‍കുന്ന നടപടി തത്കാലം നിര്‍ത്തിവച്ചെന്ന് റവന്യുവകുപ്പ് അറിയിച്ചു. അന്നത്തെ സാംസ്‌കാരിക മന്ത്രി എം.എ. ബേബിയുമായി സ്മാരകസമിതിക്കാര്‍ നിരന്തരം ബന്ധപ്പെട്ടെങ്കിലും സമിതിയുടെ പേരില്‍ സ്ഥലം പതിച്ചു നല്‍കിയില്ല.

 

വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ, അഗ്രഹാരത്തിലെ കഴുത, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാന്‍ എന്നീ ചിത്രങ്ങള്‍ കൊണ്ടുതന്നെ നാടാകെ നിറഞ്ഞു നില്‍ക്കുന്ന കലാകാരനാണ് ജോണ്‍ എബ്രഹാം. ഒരു നാടോടിയെപ്പോലെ നടന്ന അദ്ദേഹത്തിന് സ്ഥിരമായൊരു സ്മാരകം ധാരണകള്‍ക്കു വിരുദ്ധമാണ്. എങ്കിലും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജോണിനെക്കുറിച്ചോര്‍ക്കാനായി ഒത്തുകൂടാനൊരു സ്ഥലമാണ് സ്മാരക സമിതി ആഗ്രഹിക്കുന്നത്.

 

back to top
Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us