70 വയസിന് മുകളുള്ള എല്ലാവര്ക്കും ജിപി കാര്‍ഡ്-കെന്നിയുടെ ഉറപ്പ്

ഡബ്ലിന്‍: 70 വയസിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യ ജീപി സന്ദര്‍ശനം സര്‍ക്കാര്‍ ഉറപ്പ് നല്കി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി എന്ഡ കെന്നിയാണ് ഇതേക്കുറിച്ചുള്ള ഉറപ്പ് പറഞ്ഞത്. കെന്നിയും ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായ ജോണ്‍ ബ്രൂട്ടണും മന്ത്രിതല പുനസംഘടന ചര്‍ച്ച ചെയ്യവെയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈകൊണ്ടത്. സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ ഇരുവരും കൂടി സംസാരിച്ച് വരികയാണ്.
70 വയസിന് മുകളിലുള്ള 35000 പേരുടെ മെഡിക്കല്‍ കാര്‍ഡുകള്‍ തിരിച്ചെടുത്തിട്ടുണ്ടെന്ന് ഫിന ഫേല്‍ പ്രതിനിധി മൈക്കിള്‍ മാര്ട്ടിന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇവരോട് ഡിസ്ക്രീഷനറി മെഡിക്കല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരുമാന പരിധിയുടെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. 90-80 വയസുള്ളവര്‍ക്ക് വരെ മെഡിക്കല്‍ കാര്‍ഡ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. സര്‍ക്കാര്‍ യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജിനെക്കുറിച്ച് സംസാരിക്കുകയും മെഡിക്കല്‍ കാര്‍ഡ് എടുത്തു മാറ്റുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും മാര്ട്ടിന് പാര്‍ലമെന്റില്‍ പറഞ്ഞു. ഇതിന് മറുപിടയായിട്ടാണ് കെന്നി 70 വയസ് കഴിഞ്ഞ വര്‍ക്ക് സേവനം ഉറപ്പ് വരുത്തുമെന്ന് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ സേവനം എല്ലാവര്ക്കും നല്‍കുന്നതിന് വിവിധ നിര്‍ദേശങ്ങള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. 70 വയസിന് മുകളില്‍ ഉള്ള എല്ലാവര്ക്കും തന്നെ പ്രായമാകുന്നതോടെ സ്വയമേവ ജിപി സേവനം ലഭ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും കെന്നി വ്യക്തമാക്കി. ജനുവരിയിലായിരുന്നു മെഡിക്കല്‍ കാര്‍ഡിന് അര്‍ഹത നേടുന്നതിനുള്ള വരുമാന പരിധിയില്‍ മാറ്റം വരുത്തിയത്.ആഴ്ച്ചയില്‍ ഒരാള്‍ക്ക് 500 യൂറോയോ, രണ്ട് പേര്‍ക്ക് 900 യൂറോയോ മൊത്തവരുമാനം പാടില്ലെന്നാണ് ചട്ടം. 500 യൂറോയ്ക്ക് മുകളിലും 700 യൂറോയ്ക്ക് താഴെയുമാണ് വരുമാനമെങ്കില്‍ സൗജ്യ ജിപി സന്ദര്‍ശന കാര്‍ഡ് ലഭ്യമാകും. ദമ്പതികളുടെ കാര്യത്തില്‍ സൗജന്യ ജിപി കാര്‍ഡിനുള്ള പരിധി 1400 യൂറോയാണ്.