റഷ്യ: യുക്രൈൻ യുദ്ധം തുടങ്ങിയതിനു പിന്നാലെ യുക്രെയ്നില്‍നിന്നു പലായനം ചെയ്തവരില്‍ കുറച്ചുപേര്‍ മടങ്ങിയെത്തുന്നു. പോളണ്ടിലെ മെഡിക്ക അതിര്‍ത്തിയിലൂടെ തിരികെയെത്തുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പങ്കുചേരുകതന്നെയാണ് ഇവരുടെ ലക്ഷ്യം.
സ്ത്രീകളും പരുഷന്മാരും സംഘത്തിലുണ്ട്. തങ്ങള്‍ക്കു പേടിയില്ലെന്നും റഷ്യയാണു ഭയക്കേണ്ടതെന്നും പുരുഷന്മാര് പറഞ്ഞു. കുട്ടികളെയും കുടുംബത്തെയും നോക്കാന്‍ ഞങ്ങളുണ്ടെങ്കില്‍ പുരുഷന്മാര്ക്കു പോരാട്ടത്തിനിറങ്ങാന്‍ പറ്റുമെന്നു സ്ത്രീകളും പറഞ്ഞു. പോളണ്ട് അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്ത യുക്രെയ്ന്‍കാരുടെ എണ്ണം 3.68 ലക്ഷം. എന്നാൽ ഒരു ലക്ഷത്തിലധികം യുക്രെയ്ന്‍കാര്‍ എത്തിയതായി പോളിഷ് സര്‍ക്കാര്‍ അറിയിച്ചു.