കീവ്: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കി വച്ചിരിക്കുന്നുവെന്ന് ആരോപണം യുഎൻ രക്ഷാസമിതിയിൽ ആവർത്തിച്ച് റഷ്യ. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യയോട് യുക്രൈനോട് ആവശ്യപ്പെട്ടു.
അതേസമയം, വെടിനിർത്തണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ല. താൽക്കാലികമായെങ്കിലും വെടിനിർത്തൽ ആവശ്യം പരിഗണിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയ്നോടും ആവശ്യപ്പെട്ടു. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.
പത്താം ദിനവും യുക്രൈനിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. കീവിൽ വീണ്ടും ഷെല്ലാക്രമണം ഉണ്ടായി. മരിയോപോളിൽ ഭക്ഷണവും വെളളവും കിട്ടാതെ നിരവധി ജനങ്ങൾ ബങ്കറുകളിൽ കഴിയുകയാണ്.