മോസ്കോ: യുക്രെയ്ന് നേരെയുള്ള വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി മുതൽ വെടിനിർത്തു മെന്നാണ് അറിയിപ്പ്. ആക്രമണം താൽക്കാലികമായി നിർത്തി ജീവകാരുണ്യ പ്രവർത്തനത്തിനും ഒഴിപ്പിക്കലിനും സമയം നൽകാനാണ് റഷ്യയുടെ തീരുമാനം.
എന്നാൽ ആക്രമണം രൂക്ഷമാക്കി കീവ്, ചെർണീഗോവ്, സുമി, മരിയുപോൾ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം താൽക്കാലികമായി നിർത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഐക്യരാഷ്ട്ര രക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് തീരുമാനം. റഷ്യൻ മേഖലയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകാനുള്ളവരെ സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും മറ്റ് ധാരണകളൊന്നും തന്നെ റഷ്യ അറിയിച്ചിട്ടില്ല.
യുക്രെയ്നിന്റെ തലസ്ഥാന നഗരമായ കീവിന്റെ പടിഞ്ഞാറൻ മേഖലയി ലേക്കാണ് ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ സാധിക്കുന്ന മേഖല. എന്നാൽ ജനങ്ങൾക്ക് അവരുടേതായ തീരുമാനം എടുക്കാമെന്നാണ് ധാരണ. റഷ്യൻ മേഖലയ്ക്ക് അടുത്ത പ്രദേശത്തു നിന്നും റഷ്യയിലേക്ക് ഇതുവരെ 1,68,000 പേർ കുടിയേറിയെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5550 പേർ അതിർത്തി കടന്നതായാണ് റഷ്യ പറയുന്നത്.