അലീഫ് പൂര്‍ത്തിയായി

കലാഭവന്‍ മണി, നെടുമുടി വേണു, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എന്‍.എച്ച്. മുഹമ്മദ് കോയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അലീഫ്' ചാലക്കുടിയില്‍ ചിത്രീകരണം പൂര്‍ത്തിയായി.
എ സ്ക്വയര്‍ ബി മീഡിയായുടെ ബാനറില്‍ എം.എസ്. ബിജു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജോയ്മാത്യു, ഇര്‍ഷാദ്, കോഴിക്കോട് നാരായണന്‍നായര്‍, താരാകല്യാണ്‍, സീനത്ത്, നിലമ്പൂര്‍ ആയിഷ, ശാന്തകുമാരി, ഡോണ ശങ്കര്‍, ബേബി ആര്‍ദ്ര തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ക്യാമറ: എം.ജെ. രാധാകൃഷ്ണന്, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം രമേശ് നാരായണന്.