'തുടക്കം തന്തുനാനേന, പിന്നെ...'

യൗവനത്തിന്റെ ആഘോഷക്കാഴ്ചയുമായി 'ബാംഗ്ലൂര്‍ ഡേയ്സ്' വരവായ് . യുവതാരങ്ങളുടെ കൂട്ടായ്മയില്‍ പിറന്ന ചിത്രം ഫ്രണ്ട്ഷിപ്പിന്റെ അതിരുകളില്ലാത്ത ലോകത്തിലേക്കാണ് മിഴിതുറക്കുന്നത്. അഞ്ജലി മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബാംഗഌര് ഡേയ്സി'ല്‍ ഫഹദ് ഫാസില്‍, ദുല്ഖര്സല്മാന്, നിവിന്‍ പോളി, നസ്രിയ, നിത്യാമേനോന്, പാര്‍വതിമേനോന്‍, ഇഷാതല്‍വാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയരാഘവന്, മണിയന്‍പിള്ള രാജു, കല്പന, പ്രവീണ, വിനയപ്രസാദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദുല്‍ഖറും ഫഹദും നിവന്‍പോളിയും ഒന്നിക്കുന്ന ആദ്യചിത്രം കൂടിയാണിത്.
മഞ്ചാടിക്കുരു, കേരള കഫേയിലെ 'ഹാപ്പി ജേണി' എന്നീ ചിത്രങ്ങളുടെ സംവിധാനത്തിനു ശേഷം അഞ്ജലിമേനോന് വീണ്ടും സംവിധാനരംഗത്തേക്ക് 'ബാംഗ്ലൂര്‍ ഡേയ്സി'ലൂടെ എത്തുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടലി'ന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു ഇതിനു മുമ്പ് അഞ്ജലി മലയാളസിനിമയുടെ ഭാഗമായത്. നിത്യാമേനോന് അഞ്ജലിമേനോന്റെ തിരക്കഥയില്‍ മൂന്നാമത്തെ സിനിമയിലാണ് വേഷമിടുന്നത്. ഹാപ്പി ജേണി, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലാണ് നിത്യയും അഞ്ജലിയും മുമ്പ് ഒന്നിച്ചത്.
കേരളം വിട്ട് ബാംഗഌരിലേക്ക് ചേക്കേറുന്ന യുവത്വത്തിന്റെ ജീവിതക്കാഴ്ച, അവരുടെ സ്വാതന്ത്ര്യം, സ്വപ്നങ്ങള്‍ , രസങ്ങള്‍ തുടങ്ങിയവയെല്ലാം വിഷയമാക്കിയാണ് ബാംഗഌര് ഡേയ്സ് സ്ക്രീനിലെത്തുന്നത്. നര്‍മ്മത്തിന്റെ നിറവില്‍ കഥ പറയുന്ന ചിത്രത്തിലെ, സന്തോഷ് വര്‍മ്മയുടെ രചനയില്‍ ഗോപിസുന്ദര്‍ ഈണം നല്കി വിജയ് യേശുദാസ് പാടിയ 'തുടക്കം മാംഗല്യം തന്തുനാനേന, പിന്നെ ജീവിതം തുന്തുനാനേന 'ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്. ദുല്‍ഖറും നിവിനും നസ്രിയയും ആടിത്തിമര്‍ക്കുന്ന ഗാനസീന് മൂന്നു ലക്ഷം പേര് കണ്ടു കഴിഞ്ഞു. ഗോപീസുന്ദറിന്റെ ഈണത്തില്‍ നസ്രിയ പാടുന്ന ഒരു ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. സലാലമൊബൈല്സിലെ 'ലാ ലാ ലസാ' പാടിയതിനു ശേഷം വീണ്ടും പിന്നണിഗായികയാവുകയാണ് നസ്രിയ.
ദുല്‍ഖര്‍ സല്മാന് അര്ജുന് എന്ന അജുവായും നിവിന്‍ കുട്ടനായും ഫഹദ് ദാസായും വെള്ളിത്തിര കീഴടക്കാനെത്തുന്ന ബാംഗഌര് ഡേയ്സില്‍ . നസ്രിയയുടെ ദിവ്യ, നിത്യാമേനോന്റെ നടാഷ, ഇഷാതല്‍വാറിന്റെ മീനാക്ഷി എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍.
സംവിധായകന് അന്‍വര്‍ റഷീദ് ആദ്യമായി നിര്മ്മാതാകുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റും സോഫിയാ പോളിന്റെ വീക്കെന്‍ഡ് ബ്ലോക് ബസ്റ്റേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം എ.ആന്‍ഡ് എ റിലീസ് മെയ് 23 ന് പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി. ബാംഗഌര്, എറണാകുളം, ഹൈദരാബാദ് എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനാക്കി അണിഞ്ഞൊരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സമീര്‍ താ