ദൃശ്യം തമിഴില്‍ പാപനാശമായി: കമലിന് നായിക ഗൗതമി

മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറി ചരിത്രം കുറിച്ച ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിത്രത്തിന് പേര് പാപനാശം. തെലുങ്ക്, കന്നട പതിപ്പിന് ശേഷമാണ് തമിഴ് റീമേക്ക് വരുന്നത്. മറ്റു ഭാഷകളെ അപേക്ഷിച്ച് ജിത്തു ജോസഫ് തന്നെയാണ് തമിഴിലും ചിത്രമൊരുക്കുന്നത്.
മോഹന്‍ലാലിന്റെ റോളില്‍ കമലാഹസന് എത്തുമ്പോള്‍ മീന ചെയ്ത കഥാപാത്രത്തെ ഗൗതമി അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെക്കാലത്തിന് ഗൗതമിയുടെ തിരിച്ചുവരവിനും കൂടി റീമേക്ക് സിനിമ വേദിയാകുകയാണ്.
ആശ ശരത്ത് അവതരിപ്പിച്ച പോലീസ് വേഷം തമിഴിലും അവര്‍ തന്നെ ചെയ്യുമ്പോള്‍ കലാഭവന്‍ ഷാജോണ്‍ ചെയ്ത നെഗറ്റീവ് റോള്‍ തമിഴില്‍ കലാഭവന്‍ മണിയാകും ചെയ്യുക. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ മക്കളായി അന്‍സിബയും എസ്തേറും ചെയ്ത വേഷങ്ങളില്‍ അന്‍സിബയ്ക്ക് പകരം നിവേദ തോമസിനാണ് ആ റോള്‍ ചെയ്യാന്‍ കോളിവുഡില്‍ ഭാഗ്യമുണ്ടായത്. എസ്തേര്‍ തന്നെ ആ വേഷം തമിഴിലും ചെയ്യും.