ന്യൂസിലന്‍ഡിന് എതിരായ അവസാന ഏകദിന മത്സരം ഇന്ത്യ വിജയിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയ ലക്ഷ്യം നാലുവിക്കറ്റ് നഷ്ടത്തില്‍ 46 ഓവറിലേക്ക് ഇന്ത്യ മറികടന്നു. 84 പന്തില്‍ 71 റണ്‍സ് എടുത്ത സ്മൃതി മന്ദാന ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയത്. സ്മൃതിക്ക് ഒപ്പം തന്നെ നിന്ന് ഹര്‍മന്‍പ്രീത് കൗര്‍ 66 പന്തില്‍ 61 റണ്‍സും എടുത്തു.
66 പന്തില്‍ 57 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന മിതാലി രാജ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. ഇന്ത്യക്കായി ഗയക്വാദ്, ദീപ്തി ശര്‍മ്മ, സ്നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി കൊണ്ട് മികച്ച ബൗളിംഗ് കാഴ്ചവെച്ചിരുന്നു. പരമ്ബര ഇതോടെ ന്യൂസിലന്‍ഡ് 4-1ന് വിജയിച്ചു.