മര്ധാനിയില് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി റാണിമുഖര്‍ജി

പെണ്‍കുട്ടികളെ കടത്തുന്ന വിഷയം പ്രമേയമാക്കി ബോളിവുഡിലെത്തുന്ന സിനിമയാണ് മര്ധാനി. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയുടെ റോളില്‍ അഭിനയിക്കുന്ന റാണി മുഖര്‍ജിയാണ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി പുത്രന്റെ തിരക്കഥയില്‍ പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ബോളിവുഡിലെ പ്രമുഖ ബാനറായ യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മിച്ചത്.
രാജ്യത്ത് ശക്തമായ പെണ്‍കുട്ടികളെ കടത്തുന്ന റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്ന ശിവാനി ശിവാജ് റോയ് എന്ന കഥാപാത്രത്തിന്റെ അന്വേഷണവഴികളും അവര്‍ കണ്ടെത്തുന്ന യാഥാര്‍ഥ്യങ്ങളുമാണ് സിനിമയുടെ വിഷയം. ആഗസ്ത് 22ന് ചിത്രം പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാല്‍ നായകനായ കര്‍മ്മയോദ്ധയും, വിനീത് ശ്രീനിവാസന്റെ തിരയും വിഷയമാക്കിയത് പെണ്‍കുട്ടികളെ കടത്തുന്ന സംഭവമായിരുന്നു.