Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

വാർത്ത (440)

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

ഡൽഹി: വിദേശവിനിമയ ചട്ടം ലംഘിച്ച് അനധികൃതമായി പണപ്പിരിവ് നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ രാജ്യവ്യാപകമായി പരിശോധനകൾ പുനരാരംഭിച്ച് സിബിഐ. 24 മണിക്കൂറിനിടെ രാജ്യത്തെ 40 കേന്ദ്രങ്ങളിലാണ് സിബിഐ പരിശോധനകൾ നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങളെ തുടർന്നാണ് പരിശോധന.

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലഭിച്ച പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി, രാജസ്ഥാൻ, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിലാണ് പരിശോധനകൾ നടക്കുന്നത്. കൈക്കൂലി നൽകി കൃത്രിമ രേഖകൾ ചമച്ച് വിദേശത്ത് നിന്നും ചിലർ ധനസമാഹരണം നടത്തുന്നതായി അമിത് ഷായ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെ ഉൾപ്പെടെ സിബിഐ ചോദ്യം ചെയ്തു വരികയാണ്.

 പരിശോധനയ്ക്കിടെ ഹവാല ചാനൽ വഴി കടത്തിയ രണ്ട് കോടി രൂപ സിബിഐ പിടികൂടി. പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരാനാണ് സിബിഐക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read more...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ഗൂഗിൾ.  ഇന്നു മുതല്‍ പ്ലേസ്റ്റോറില്‍ കോള്‍ റെക്കോഡിങ് ആപ്പുകള്‍ ലഭ്യമാവുകയില്ല. പ്ലേ സ്റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിൾ വ്യക്തമാക്കിയിരുന്നു.

അതേസമയം ഫോണുകളിൽ നിലവിലുള്ള കോൾ റെക്കോർഡിംഗ് ഫീച്ചറുകൾക്ക് മാറ്റമുണ്ടാകില്ല. ഗൂഗിളിന്റെ സ്വന്തം ഡയലര്‍ ആപ്പിലെ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍, 'ഈ കോള്‍ ഇപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന മുന്നറിയിപ്പുമായിട്ടായിരിക്കും പ്രവർത്തിക്കുക. റെക്കോര്‍ഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇരുവശത്തും ഇതു വ്യക്തമായി കേള്‍ക്കുന്നുവെന്നും ഗൂഗിൾ ഉറപ്പ് വരുത്തും.

ഗൂഗിളിന്റെ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ട്രൂകോളര്‍ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍ നീക്കം ചെയ്തിരുന്നു. ആന്‍ഡ്രോയിഡ് 6-ല്‍ ലൈവ് കോള്‍ റെക്കോര്‍ഡിംഗും തുടര്‍ന്ന് ആന്‍ഡ്രോയിഡ് 10 ഉപയോഗിച്ച് മൈക്രോഫോണിലൂടെ ഇന്‍-കോള്‍ ഓഡിയോ റെക്കോര്‍ഡിംഗും ഗൂഗിള്‍ തടഞ്ഞിട്ടുണ്ട്. 

Read more...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി. രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിച്ച് പുതിയ രൂപരേഖ തയ്യാറാക്കുന്നത് വരെ ഐപിസി 124എ വകുപ്പ് പ്രകാരം കേസുകൾ എടുക്കുന്നത് നിർത്തിവെക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

 ഈ സാഹചര്യത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് നിലവിൽ ജയിലുകളിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യദ്രോഹക്കുറ്റം പൂർണമായും റദ്ദാക്കാനാവില്ലെന്നും അങ്ങനെ ചെയ്യുന്നത് ദേശസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസുകളെ അവയുടെ ഗൗരവത്തിന്റെ അടിസ്ഥാനത്തിൽ തന്നെ പരിഗണിക്കണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.

Read more...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

മോസ്‌കോ: യുക്രെയ്‌ന് നേരെയുള്ള വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12 മണി മുതൽ വെടിനിർത്തു മെന്നാണ് അറിയിപ്പ്. ആക്രമണം താൽക്കാലികമായി നിർത്തി ജീവകാരുണ്യ പ്രവർത്തനത്തിനും ഒഴിപ്പിക്കലിനും സമയം നൽകാനാണ് റഷ്യയുടെ തീരുമാനം.
 
എന്നാൽ ആക്രമണം രൂക്ഷമാക്കി കീവ്, ചെർണീഗോവ്, സുമി, മരിയുപോൾ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണം താൽക്കാലികമായി നിർത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് തീരുമാനം. റഷ്യൻ മേഖലയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകാനുള്ളവരെ സംബന്ധിച്ച് റഷ്യയുടെ ഭാഗത്തുനിന്നും മറ്റ് ധാരണകളൊന്നും തന്നെ റഷ്യ അറിയിച്ചിട്ടില്ല.
 
യുക്രെയ്‌നിന്റെ തലസ്ഥാന നഗരമായ കീവിന്റെ പടിഞ്ഞാറൻ മേഖലയി ലേക്കാണ് ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ സാധിക്കുന്ന മേഖല. എന്നാൽ ജനങ്ങൾക്ക് അവരുടേതായ തീരുമാനം എടുക്കാമെന്നാണ് ധാരണ. റഷ്യൻ മേഖലയ്‌ക്ക് അടുത്ത പ്രദേശത്തു നിന്നും റഷ്യയിലേക്ക് ഇതുവരെ 1,68,000 പേർ കുടിയേറിയെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5550 പേർ അതിർത്തി കടന്നതായാണ് റഷ്യ പറയുന്നത്.
Read more...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. യുക്രൈനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് യുക്രൈന്‍ പ്രസിഡന്‍റുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 
 
റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 26  നാണ് പ്രധാനമന്ത്രി സെലന്‍സ്കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്കി സംസാരം നടക്കുന്നത്. 
യുക്രൈന്‍ ഒഴിപ്പക്കല്‍ ദൗത്യം വിജയകരമെന്നാണ് ഇന്നലെ  പ്രധാനമന്ത്രി പറഞ്ഞിരുന്നു. 
 
കൊവിഡിനെ എങ്ങനെ കൈകാര്യം ചെയ്തോ അതു പോലെ നിലവിലെ പ്രതിസന്ധിയേയും മറികടക്കും. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആഗോള തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ ഗംഗയുടെ വിജയമെന്നും പ്രധാനമന്ത്രി ഇന്നലെ അവകാശപ്പെട്ടിരുന്നു.
 
 
 
Read more...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത് ശതകോടികൾ

തിരുവനന്തപുരം:  സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിവെറും മൂന്നാഴ്ച ശേഷിക്കെ സംസ്ഥാനത്ത് പാഴാകുന്നത് ശതകോടികൾ. ആകെ ചെലവഴിച്ചത് 64.5 ശതമാനം തുക മാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതുവരെ പകുതി തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും തിരിച്ചടിയുണ്ടായി. പദ്ധതിക്കായി കേന്ദ്രം 9432.91 കോടി രൂപ അനുവദിച്ചിട്ടും ഇതുവരെ 64.49 ശതമാനം മാത്രമാണ് ഇതിൽ ചെലവഴിച്ചത്.
 
തദ്ദേശഭരണ സ്ഥാപനങ്ങൾ, സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതി നിർവഹണം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് എന്നിവയാണ് താളംതെറ്റിയിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ് ഏറ്റവും വലിയ വീഴ്ച സംഭവിച്ചിരിക്കുന്നത്. 20,330 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്. ഇതിൽ 49.42 ശതമാനം തുക മാത്രമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ചെലവഴിച്ചത്. ഏതാണ്ട് 10000 കോടി രൂപയാണ് ചെലവാക്കാതെ കിടക്കുന്നത്.
Read more...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ചമുതല്‍ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
 
നിലവില്‍ അതിതീവ്ര ന്യുനമര്‍ദ്ദം ശ്രീലങ്കയ്ക്ക് 310 കിലോമീറ്റര്‍ വടക്ക് കിഴക്കായും നാഗപട്ടണത്തിന് 300 കിലോമീറ്റര്‍ കിഴക്ക് - തെക്ക് കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 320 കിലോമീറ്റര്‍ കിഴക്ക് - തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 390 കിലോമീറ്റര്‍ തെക്ക് - തെക്ക് കിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്
 
വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്രന്യുനമര്‍ദ്ദം പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
Read more...

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന് രക്ഷപെടുത്തി; രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇനി സുമിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: റഷ്യ യുക്രൈൻ  യുദ്ധം രൂക്ഷമായ ഖര്‍കീവില്‍ ഇനി ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇപ്പോള്‍ സുമിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ മാറ്റുക എന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വാക്താവ് അരവിന്ദം ബാഗ്ചി വ്യക്തമാക്കി.
 
സുമിയാണിപ്പോള്‍ പ്രധാന പ്രശ്നം. ഷെല്ലാക്രമണം തുടരുന്നത് ജീവന്‍ അപകടത്തിലാക്കാം. വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.എന്നാൽ സുമിയില്‍ സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. 63 ഫ്‌ളൈറ്റുകളിലായി 13,300 പേരെ ഇന്ത്യയിലെത്തിയച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ 13 ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്തതായി ബാഗ്ചി അറിയിച്ചു.
 
ഡല്‍ഹിയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കേരളഹൗസില്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
 
 
 
Read more...

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബന്ദിയാക്കി യുക്രൈനെന്ന് റഷ്യ; വെടിനിർത്തൽ ആവശ്യപ്പട്ട് ഇന്ത്യ

കീവ്: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കി വച്ചിരിക്കുന്നുവെന്ന്  ആരോപണം യുഎൻ രക്ഷാസമിതിയിൽ ആവർത്തിച്ച് റഷ്യ. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യയോട് യുക്രൈനോട് ആവശ്യപ്പെട്ടു. 
 
അതേസമയം, വെടിനിർത്തണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ല. താൽക്കാലികമായെങ്കിലും വെടിനിർത്തൽ ആവശ്യം പരിഗണിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയ്നോടും ആവശ്യപ്പെട്ടു. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക്  വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.
 
പത്താം ദിനവും യുക്രൈനിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. കീവിൽ വീണ്ടും ഷെല്ലാക്രമണം ഉണ്ടായി. മരിയോപോളിൽ ഭക്ഷണവും വെളളവും കിട്ടാതെ നിരവധി ജനങ്ങൾ ബങ്കറുകളിൽ കഴിയുകയാണ്. 
Read more...

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു;വിടവാങ്ങുന്നത് ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നർ

കാൻബറ: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
 
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിട്ടാണ് ഷെയ്ൻ വോണിനെ കണക്കാക്കുന്നത്. ‌ 20 വര്‍ഷം നീണ്ടുനിന്ന ഷെയ്ന്‍ വോണിന്റെ ക്രിക്കറ്റ് കരിയറില്‍ ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് ഷെയ്ന്‍ 293 വിക്കറ്റും നേടി. കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.
 
ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ് ഷെയ്ന്‍. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഇദ്ദേഹം.
Read more...
Subscribe to this RSS feed
  1. More News
  2. Featured
  3. Cinema
  4. Sports News
രാജ്യം കൊവിഡ് മുക്തിയിലേക്ക്; ആകെ കേസുകളുടെ 70 ശതമാനവും ആകെ മരണങ്ങളുടെ മൂന്നിലൊന്നും കേരളത്തിൽ

രാജ്യം കൊവിഡ് മുക്തി…

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം  കുറയുന്നതായി കേന്ദ...

ഗോപാല്‍ സുബ്രഹ്മണ്യം തുടരണമെന്ന് സുപ്രീം കോടതി

ഗോപാല്‍ സുബ്രഹ്മണ്യ…

ന്യൂഡല്‍ഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ അമി...

ഇന്ത്യൻ നാവികസേനാ തലപ്പത്ത് മലയാളി; ആർ ഹരികുമാർ ചുമതലയേറ്റു

ഇന്ത്യൻ നാവികസേനാ തല…

ഡൽഹി: നാവിക സേനാ മേധാവിയായി വൈസ് അഡ്മിറൽ ആർ ഹരികുമ...

ഫഹദിന്റെ വിവാഹശേഷം പുതിയ സിനിമ-ഫാസില്‍

ഫഹദിന്റെ വിവാഹശേഷം പ…

ആലപ്പുഴ: മകന്‍ ഫഹദ് ഫാസിലിന്റെ വിവാഹശേഷം പുതിയ സിന...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

പട്ടിയില്ലാത്ത വീട്ടിലെ വാടകക്കാര്‍

പട്ടിയില്ലാത്ത വീട്ട…

റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ തുളസീധരന്‍ പിള്ളയുടെ വ...

പോളിടെക്‌നിക്ക് വരുന്നു

പോളിടെക്‌നിക്ക് വരു…

2003ല്‍ 'അമ്മക്കിളിക്കൂട്' എന്ന സിനിമയുമായാണ് സംവി...

മമ്മൂട്ടിയുടെ 'മുന്നറിയിപ്പ്' അടുത്തയാഴ്ച തീയേറ്ററുകളില്‍

മമ്മൂട്ടിയുടെ 'മുന്ന…

പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത 'മുന്നറി...

മദ്യപാനരംഗം: നിയമപ്രകാരമുള്ള മുന്നറിയിപ്പില്ല; പൃഥ്വിരാജിനെതിരെ കേസ്‌

മദ്യപാനരംഗം: നിയമപ്ര…

തിരുവനന്തപുരം: നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെ...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us