Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ചരിത്രം ചലച്ചിത്രമാക്കുമ്പോൾ: മരക്കാർ അറബിക്കടലിന്റെ സിംഹം (Review)

ചരിത്രം ചലച്ചിത്രമാക്കുമ്പോൾ: മരക്കാർ അറബിക്കടലിന്റെ സിംഹം (Review)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത‘മരക്കാർ അറബിക്കടലിന്റെ സിംഹം‘ തിയേറ്ററുകളിലെത്തി. കേരളം ഇത്രയേറെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മറ്റൊരു മലയാള ചലച്ചിത്രമുണ്ടാകില്ല. റിലീസ് പ്രഖ്യാപിച്ച് ഏറെക്കുറെ ഒന്നേമുക്കാൽ വർഷങ്ങൾക്ക് ശേഷമാണ് മരക്കാർ തിയേറ്ററുകളിൽ എത്തുന്നത്.
 
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധായകൻ- നായകൻ കോംബോയാണ് പ്രിയദർശൻ- മോഹൻലാൽ ടീം. മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ അതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്. ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട കുഞ്ഞാലി മരക്കാർ എന്ന ധീരനായകന്റെ ചരിത്രം, മലയാളത്തിന്റെ ഫാന്റം എന്ന തരത്തിൽ നിരൂപകന്മാർ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാർ എന്ന നിഗൂഢ നായകന്റെ കഥ, മലയാളത്തിലെ എക്കാലത്തെയും ചെലവേറിയ ക്യാൻവാസിൽ ചലച്ചിത്രമാകുമ്പോൾ പ്രതീക്ഷകൾക്ക് വാനോളം ഉയരം വെക്കുന്നത് സ്വാഭാവികം.
 
കോഴിക്കോട് സാമൂതിരിമാരുടെ നാവിക പടത്തലവന്മാരായിരുന്നു കുഞ്ഞാലി മരക്കാന്മാർ. മഹാരാജാവിന്റെയും ജന്മനാടിന്റെയും അഭിമാനം ചങ്കിലെ ശ്വാസമായി ഇടനെഞ്ചിൽ കൊണ്ടു നടന്ന നാല് തലമുറയിലെ ധീരയോദ്ധാക്കൾ. അക്രമങ്ങളും അനീതിയും സ്വന്തം പാളയത്തിൽ നിന്നായാൽ പോലും പ്രാണനെടുത്ത് പ്രാപഞ്ചിക നീതി കാത്തിരുന്ന, ധാർമികതയ്ക്ക് ഇന്നത്തെ നീതിന്യായ വ്യവസ്ഥയിൽ നിന്ന് ചിന്തിച്ചാൽ പോലും അത്ഭുതകരമായ ആദരവ് നൽകിയിരുന്ന ചരിത്രപുരുഷന്മാർ. എ ശ്രീധര മേനോൻ, വില്യം ലോഗൻ എന്നീ ചരിത്രകാരന്മാരിലൂടെയും ടി പി രാജീവന്റെ തിരനോവലിലൂടെയും മലയാളിക്ക് സ്വന്തം ഇതിഹാസ നായകനായി തലമുറകൾ പാടിവന്ന വിസ്മയ കഥാപാത്രം. ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് കുഞ്ഞാലി മരക്കാർക്ക്.
 
ആ കുഞ്ഞാലി മരക്കാന്മാരിൽ നാലാമന്റെ കഥയാണ് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ പ്രിയദർശൻ പറയുന്നത്. ടി ദാമോദരൻ 1996ൽ വിത്തുപാകി എന്ന് പ്രിയദർശൻ തന്നെ പലപ്പോഴും പറഞ്ഞിരുന്ന കുഞ്ഞാലി മരക്കാരുടെ കഥയ്ക്ക് പ്രിയദർശനൊപ്പം സഹതിരക്കഥ രചിച്ചിരിക്കുന്നത് ഐ വി ശശിയുടെ മകൻ അനി ശശിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ നൂറ് കോടി രൂപ മുതൽമുടക്കിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും എഡിറ്റിംഗ് എം എസ് അയ്യപ്പൻ നായരും നിർവ്വഹിച്ചിരിക്കുന്നു. രാഹുൽ രാജ് പശ്ചാത്തല സംഗീതവും റോണി റാഫേൽ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
 
കുഞ്ഞാലി മരക്കാർ നാലാമന്റെ ജനനം മുതൽ മരണം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. നിഗൂഢമായ ഒരു പൂർവ്വകാല വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് കടന്ന് ചെല്ലുമ്പോൾ മുപ്പത് ശതമാനം ചരിത്രവും എഴുപത് ശതമാനം ഫാന്റസിയും എന്ന ഫോർമാറ്റാണ് താൻ പിന്തുടരുന്നത് എന്ന് പ്രിയദർശൻ തന്നെ പറഞ്ഞിരുന്നു. എന്നാൽ മസാലക്കൂട്ടുകളും  പതിവ് പ്രിയദർശൻ ക്ലീഷേകളും കുത്തി തിരുകുമ്പോഴും പറഞ്ഞു കേട്ട ചരിത്രത്തോട് പരമാവധി നീതി പുലർത്താൻ സംവിധായകൻ ശ്രമിച്ചു എന്നിടത്താണ് കുഞ്ഞാലി മരക്കാർ ഒരു പറ്റം പ്രേക്ഷകരെ കൈവിടുന്നതും അതേസമയം നിരൂപകർക്ക് പ്രിയങ്കരമാകുന്നതും.
 
ചരിത്രബോധമില്ലാത്തവർക്ക് ഒരു തരത്തിലും ഉൾക്കൊള്ളാൻ പറ്റാത്ത തരത്തിൽ രൂപപ്പെടുത്തിയിരിക്കുന്ന തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. മുൻധാരണയോടെ വിമർശകർ ഏറ്റവും വലിയ നെഗറ്റീവുകളായി ചൂണ്ടിക്കാട്ടുന്ന മലബാർ മലയാളവും കാലഘട്ടത്തോട് നീതി പുലർത്താത്ത വസ്ത്രാലങ്കാരങ്ങളും സഹനീയമാകുമ്പോഴും തിരക്കഥ തന്നെയാണ് ചിത്രത്തിന് വില്ലനാകുന്നത്.
 
ഇന്ത്യൻ എക്സ്പ്രസും ദി ഹിന്ദുവും ഓൺ മനോരമയും അടിവരയിടുന്നത് പോലെ മോഹൻലാലിന്റെ സ്ക്രീൻ പ്രസൻസ് തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ. സംഭാഷണത്തിലെ ചില പോരായ്മകൾ ഒഴിച്ചാൽ രണ്ടാം പകുതിയിലെ മെലോഡ്രാമ രംഗങ്ങൾ ഒക്കെയും എൻഗേജിംഗ് ആക്കി കൊണ്ടു പോകുന്നത് മോഹൻലാലിന്റെ സാന്നിദ്ധ്യം തന്നെയാണ്. സംഘട്ടന രംഗങ്ങളിലെ അസാമാന്യ പ്രകടനങ്ങളും സൂക്ഷ്മാഭിനയവും ശബ്ദനിയന്ത്രണവും കൊണ്ട് മോഹൻലാൽ മരക്കാറിനെ വെറിട്ടൊരു ഇമേജിൽ ആവിഷ്കരിച്ചിരിക്കുന്നു. പലപ്പോഴും കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയിലേക്ക് വഴുതിയേക്കാവുന്ന മാനറിസങ്ങളെ കൈയ്യടക്കത്തോടെ നിയന്ത്രിക്കുന്നു എന്നിടത്താണ് എന്തുകൊണ്ട് മോഹൻലാൽ എന്ന ചോദ്യം പ്രസക്തമാകുന്നത്.
 
പ്രഭു,അർജുൻ, നെടുമുടി വേണു, സിദ്ദിഖ്, സുരേഷ് കൃഷ്ണ, ഗണേഷ് കുമാർ, ബാബുരാജ്, സുനിൽ ഷെട്ടി എന്നിവർ തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയപ്പോൾ മഞ്ജു വാര്യർക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിഥി താരങ്ങളായെത്തിയ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും മികച്ച പ്രകടനങ്ങളായി അനുഭവപ്പെട്ടു. നൃത്തരംഗങ്ങളിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനം തിയേറ്ററിൽ ആരവം സൃഷ്ടിച്ചു. ഫാസിൽ, സുഹാസിനി തുടങ്ങിയവർ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചപ്പോൾ ഹരീഷ് പേരടിയുടെ മങ്ങാട്ടച്ചൻ വേറിട്ട് നിന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രിയദർശൻ പ്രാധാന്യം നൽകുന്നില്ല എന്ന് പറയുമ്പോഴും കീർത്തി സുരേഷിന്റെ പ്രകടനം ഗംഭീരമായി. സെമി ക്ലാസിക്കൽ ഗാനരംഗത്തിലെ ടൈമിംഗ് മികച്ചു നിന്നു.
 
ഇന്ത്യയിലെ ഏറ്റവും മികച്ച കലാസംവിധായകൻ എന്ന ഖ്യാതിയുള്ള സാബു സിറിൾ അങ്ങേയറ്റം ശ്രദ്ധയോടെ തയ്യറാക്കിയ സെറ്റുകളാണ് മരക്കാറിനെ അക്ഷരാർത്ഥത്തിൽ ദൃശ്യവിസ്മയമാക്കുന്നത്. എഡിറ്റിംഗ് ശരാശരി നിലവാരം പുലർത്തിയപ്പോൾ ഛയാഗ്രഹണം മികച്ച് നിന്നു. മിക്കയിടങ്ങളിലും ചിത്രത്തിന്റെ കളർ ടോൺ ആസ്വാദ്യകരമായി തോന്നിയില്ല.
 
വിസ്മയകരമായ വി എഫ് എക്സാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന്. താൻ എന്തുകൊണ്ട് ദേശീയ പുരസ്കാരത്തിന് അർഹനായി എന്ന് സിദ്ധാർത്ഥ് പ്രിയദർശൻ അടിവരയിടുന്നുണ്ട് സ്പെഷ്യൽ ഇഫക്ട്സുകളിൽ. മലയാള സിനിമ ഇന്നോളം കാണാത്ത ഗ്രാഫിക്സ് വിസ്മയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
 
പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറ്റവും മികച്ച ചിത്രം എന്ന വിശേഷണത്തിന് ഒരിക്കലും അർഹമല്ല മരക്കാർ.നൂറ് ശതമാനം കൊമേഴ്സ്യൽ ഫാന്റസിയായ ബാഹുബലിയോട് ഒരു തരത്തിലും താരതമ്യം ചെയ്യേണ്ട സിനിമയല്ല മരക്കാർ അറബിക്കടലിന്റെ സിംഹം. ചരിത്രത്തെ ഒട്ടും പരിഗണിക്കാതെ ഐതിഹ്യമാലയെ മാത്രം അടിസ്ഥാനപ്പെടുത്തി എടുത്ത കായംകുളം കൊച്ചുണ്ണിയും മാമാങ്കവും മരക്കാറോട് താരതമ്യപ്പെടുത്താനാവില്ല. എന്നാൽ ചരിത്ര സിനിമകളായ 1921, പഴശ്ശിരാജ, ഹിസ്റ്റോറിക് ഫാന്റസിയായ ഉറുമി എന്നിവയുടെ വിഭാഗത്തിൽ തീർച്ചയായും പരിഗണിക്കാവുന്ന, മലയാളത്തിലെ അവഗണിക്കാനാവാത്ത ചലച്ചിത്ര സൃഷ്ടി തന്നെയാണ് മരക്കാർ എന്ന് നിസ്സംശയം പറയാം.
 
 
 
 
back to top
Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us