Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

റോമ റോമിങ്ങിലല്ല

റോമ റോമിങ്ങിലല്ല

വാക്കിലും നോക്കിലും ഒരല്പം തല്ലുകൊള്ളിത്തരവും പൊടിയ്ക്ക് ഇത്തിരി ഗുണ്ടായിസവുമൊക്കെയായി ഒരു കുരുത്തംകെട്ട പെണ്ണ് നമ്മുടെ വെള്ളിത്തിരയില്‍ ഇടയ്ക്കിടെ മിന്നിമാഞ്ഞിരുന്നു. കുസൃതിയുടെ ഒരു മിന്നലൊളിയായി അവള്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കയറിയിരുന്നു. നായികാപ്രാധാന്യമുള്ള ന്യൂജന്‍ സിനിമകളുടെ അധിനിവേശത്തിന് തൊട്ടുമുന്‍പുള്ള കാലത്ത് അവള്‍ക്കു വേണ്ടി കഥകളുണ്ടായി. അവളുടെ കഥാപാത്രങ്ങള്‍ നായകന്മാരുടെ പൗരുഷത്തിന് മുന്‍പില്‍ തലകുനിച്ചു നിന്നില്ല. പകരം അവരോടൊക്കെ 'കട്ടയ്ക്ക് നിന്നു'! എന്നിട്ട്, പെട്ടെന്നൊരിക്കല്‍ ഒരു 'പിങ്കി മാജിക്' പോലെ എങ്ങോട്ടോ മറഞ്ഞു പോയി.

 

അവളെ, റോമ എന്നു വിളിക്കുന്നതിനേക്കാള്‍ അന്നമ്മ എന്നുവിളിക്കാനാണ് മലയാളിക്കിഷ്ടം. അതങ്ങനെതന്നെയായിരിക്കുന്നതാണ് റോമയ്ക്കും ഇഷ്ടം. നവാഗതനായ ബിജോയ് കെ.വി. സംവിധാനം ചെയ്യുന്ന നമസ്‌തെ ബാലിയിലൂടെ സിനിമയില്‍ രണ്ടാം വരവിനൊരുങ്ങുന്ന റോമയോട് ആദ്യം ചോദിച്ചതിങ്ങനെ, ''എവിടെയായിരുന്നു ഇത്രയും കാലം?'' ഒരു പൊട്ടിച്ചിരിയില്‍ റോമ തുടക്കമിട്ടു. ''കഴിഞ്ഞ രണ്ടു വര്‍ഷമായി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ആ ചോദ്യം എന്റെ ലൈഫില്‍ ഒരു യൂസേജ് ആയി. എന്റെ അങ്കിള്‍ വിളിച്ചിട്ടു ചോദിക്കും,'റോമാ വെയര്‍ ആര്‍ യു റോമിങ്?' അതു സത്യമാണ്. ഞാന്‍ റോമിങ്ങിലായിരുന്നു, വളരെക്കാലം. സിനിമയും പാട്ടും നൃത്തവും പോലെ എന്റെ പാഷനാണ് യാത്രകളും. ഈ ഇടവേളയ്ക്കുള്ളില്‍ ഞാന്‍ ഒരുപാട് രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ശരിക്കും ലോകം മുഴുവന്‍ ചുറ്റി.'' 

 

''ഇക്കാലത്തിനിടയ്ക്ക് മികച്ചതെന്നു തോന്നാവുന്ന പല അവസരങ്ങളും വന്നു പോയി. മികച്ച ക്രൂവിനൊപ്പമുള്ള, വലിയ സ്റ്റാര്‍സിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍. പക്ഷെ അവയില്‍ എനിക്കു കിട്ടിയ കഥാപാത്രങ്ങള്‍ കാമ്പില്ലാത്തവയായിരുന്നു. വളരെ നോര്‍മലായ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാതിരിക്കുകയാണ് നല്ലതെന്നു തോന്നി. അന്നും ഇന്നും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്റെ ക്രൈറ്റീരിയ അതാണ്. കഥാപാത്രങ്ങള്‍ എത്രമാത്രം കരുത്തുറ്റതാണെന്ന്, അര്‍ത്ഥവത്താണെന്ന് നോക്കും. നോട്ട്ബുക്കും ചോക്ലേറ്റും ലോലിപോപ്പുമൊക്കെ തിരഞ്ഞെടുത്തപ്പോള്‍ ശ്രദ്ധിച്ചത് അതാണ്''.

 

ശരിയാണ് ചെയ്ത ചിത്രങ്ങളിലൊക്കെ റോമയുടെ കഥാപാത്രങ്ങളെ നാം മറന്നിട്ടില്ല. ''എനിക്ക് പുതിയതായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ വേണമായിരുന്നു. ചലഞ്ചിങ് ആയവ. ഇടവേളയില്‍ ഞാന്‍ കേട്ട ഒരു കഥയിലെയും കഥാപാത്രങ്ങളില്‍ ഞാന്‍ ഇംപ്രസ്ഡ് ആയിരുന്നില്ല. ഒന്നും ചെയ്യാനില്ലാത്ത റോളുകള്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത് അത് ചെയ്യാത്തതാണ്. ചെയ്യുന്നത് വൃത്തിയായി ചെയ്യണം. അത്തരം കഥാപാത്രങ്ങളിലൂടെ മാത്രമേ നമുക്ക് ഓഡിയന്‍സിലെത്താന്‍ പറ്റൂ.'' 

 

നമസ്‌തെ ബാലിയിലെ റോമയുടെ കഥാപാത്രത്തിന്റെ പേര് അന്നമ്മ എന്നാണ്. ''ചോക്ലേറ്റിലും എന്റെ പേര് അന്നമ്മ എന്നായിരുന്നു. ആളുകള്‍ക്ക് എന്നെ അങ്ങനെ കാണാനാണിഷ്ടമെന്നു തോന്നുന്നു. ബോംബെ മാര്‍ച്ച് 12-ലും ഷേക്‌സ്പിയര്‍ എം.എ.മലയാളത്തിലുമൊക്കെ സീരിയസ് കഥാപാത്രങ്ങള്‍ ആയിരുന്നു. പിന്നീട് ഒരുപാട് പേര്‍ പറഞ്ഞു, എന്നെ അങ്ങനെ കാണാന്‍ അവര്‍ക്കിഷ്ടമല്ല എന്ന്. കാത്തിരുന്നതു പോലെ ഒരു ചിത്രമാണ് നമസ്‌തെ ബാലി. നായികാപ്രാധാന്യമുള്ള കഥ. ചിലയിടത്തു വായിച്ചു ഇതൊരു ത്രില്ലര്‍ മൂവിയാണ് എന്നൊക്കെ. അല്ലേയല്ല, ഒരു ഫണ്‍ ഫാമിലി സ്റ്റോറിയാണ് നമസ്‌തെ ബാലി.''

 

നല്ല ഒഴുക്കുള്ള മലയാളത്തില്‍ റോമ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ഒരു എനര്‍ജി ബാങ്ക് ആണ് റോമ. ഇടയില്‍ നോട്ട്ബുക്കിലെ സേറയും ചോക്ലേറ്റിലെ അന്നമ്മയുമൊക്കെ ഓര്‍മ്മ വന്നു. ''മലയാളം ഞാന്‍ നന്നായി സംസാരിക്കും. സത്യമായി പറയട്ടെ, എനിക്ക് ഭയങ്കര ഇഷ്ടമാണ് കേരളം. ഇവിടവുമായി ബന്ധപ്പെട്ടതൊക്കെ.'' 

 

കേരളത്തിലും ഇന്‍ഡോനേഷ്യയിലുമായാണ് നമസ്‌തേ ബാലിയുടെ ഷൂട്ടിങ്. മിനാഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ആലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

back to top
Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us