Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ലോകം (86)

രസതന്ത്ര നോബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്‌കാരം

ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. അസിമെട്രിക്ക് ഓര്‍ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് നോബേല്‍.
 
രണ്ടായിരം വരെ രണ്ട് തരം ഉത്പ്രേരണങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. ഈ രണ്ട് ശാസ്ത്രജ്ഞരും ചേര്‍ന്നാണ് മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്ന് കണ്ടെത്തിയത്.
ചെറിയ ജൈവ കണികകളെ ഉപയോഗിച്ച്‌ രാസപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ഇവര്‍ കണ്ടെത്തി.
 
ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ബെഞ്ചമിന്‍ ലിസ്റ്റ്. മാക്മില്ലന്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ്.
Read more...

ഐ പി എൽ അനിസ്ലാമികം?; സംപ്രേക്ഷണം നിരോധിച്ച് താലിബാൻ

കബൂൾ: ഐപിഎൽ സംപ്രേക്ഷണത്തിന് അഫ്ഗാനിസ്ഥാനിൽ വിലക്കേർപ്പെടുത്തി താലിബാൻ. മത്സരങ്ങളുടെ ഉള്ളടക്കം അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മത്സരങ്ങൾക്കിടയിൽ പെൺകുട്ടികൾ നൃത്തം ചെയ്യുന്നതും , മുടി മറയ്‌ക്കാത്തതുമൊക്കെ അനിസ്ലാമികമാണെന്നാണ് താലിബാൻ ചൂണ്ടിക്കാട്ടുന്നത്.
 
താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ ഭൂരിപക്ഷം കായിക വിനോദങ്ങളും സ്ത്രീകളുടെ കായിക മത്സരങ്ങളും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. സംപ്രേക്ഷണ നിരോധനം സംബന്ധിച്ച വാർത്ത അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മുൻ മീഡിയ ചെയർമാനും മാദ്ധ്യമപ്രവർത്തകനുമായ എം. ഇബ്രാഹിം മൊമാൻദാണ് ട്വീറ്റ് ചെയ്തത്. 
 
ഇസ്ലാമിക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കായിക മത്സരങ്ങൾ നിരോധിച്ച താലിബാൻ സ്റ്റേഡിയങ്ങൾ പൊതു വധശിക്ഷാ വേദികളായി ഉപയോഗിക്കുകയാണെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
Read more...

ഇറാഖ് എർബിൻ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം സ്ഫോടനങ്ങൾ ;ആക്രമണം നടന്നത് ഡ്രോൺ അല്ലെങ്കിൽ റോക്കറ്റ് ഉപയോഗിച്ചോ എന്ന് വ്യക്തമല്ല

ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എയർപോർട്ടിന് സമീപം കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങൾ ഉണ്ടായതാണ് റിപ്പോർട്ട് .
 
സ്ഫോടനങ്ങൾ ഡ്രോൺ അല്ലെങ്കിൽ റോക്കറ്റ് ആക്രമണത്തിന്റെ ഫലമാണോ എന്ന് വ്യക്തമല്ല എന്നാണ് സുരക്ഷാ സേനയുടെ പ്രാഥമിക റിപ്പോർട്ടുകൾ.
 
രണ്ട് ഡ്രോണുകൾ ആക്രമിച്ചതായി കുർദിസ്ഥാൻ സിടി റിപ്പോർട്ട് ചെയ്തു. ഡ്രോണുകളിലൊന്ന് തകർന്നുവീണെന്നും മറ്റൊന്ന് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്. എർബിലിലെ യുഎസ് കോൺസുലേറ്റിൽ സൈറണുകൾ പൊട്ടിത്തെറിച്ചതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read more...

താലിബാനെതിരെ പ്രതിഷേധം ശക്തിയാർജ്ജിക്കുന്നു;അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഓസ്‌ട്രേലിയ പിന്മാറി

താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറി.
സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയുടെ പിന്‍മാറ്റം.
 
ആഗോളതലത്തില്‍ വനിത ക്രിക്കറ്റ് വികസനം ഓസ്‌ട്രേലിയയെ സംബന്ധിച്ചടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
നവംബര്‍ 27നായിരുന്നു അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ മത്സരം നടക്കേണ്ടത് എന്നാൽ താലിബാൻ ഭരണം സ്ത്രീകളോട് കാട്ടുന്ന ക്രൂരതക്ക്  തിരിച്ചടി ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോൾ.
 
ഹോബാര്‍ട്ടിലെ ബ്ലണ്ട്‌സ്‌റ്റോണ്‍ അരീനയില്‍ നടക്കുന്ന മത്സരവുമായി മുന്നോട്ടു പോവാനാവില്ലെ. ക്രിക്കറ്റ് എല്ലാവര്‍ക്കും വേണ്ടിയുള്ള കളിയാണ്. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മാധ്യമവാര്‍ത്തകളില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന് മനസ്സിലാക്കുന്നുവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 
 ഈ സാഹചര്യത്തില്‍ അഫ്ഗാനുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറുകയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റു വഴികളില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
Read more...

അഫ്ഗാൻ തെരുവിലിറങ്ങി മുദ്രാവാഖ്യം വിളിച്ച് നൂറു കണക്കിന് സ്ത്രീകൾ ; ചാട്ടവാറിനടിച്ചും ക്രൂരമായി മര്‍ദ്ദിച്ചും താലിബാൻ

കാബൂൾ:‘അഫ്ഗാൻ സ്ത്രീകൾ നീണാൽ വാഴട്ടെ ‘ എന്ന മുദ്രാവാക്യവുമായി  കാബൂൾ തെരുവിലിറങ്ങിയ നൂറുകണക്കിന് സ്ത്രീകൾക്ക് താലിബാൻ ഇസ്ലാമിക് ഭീകരരുടെ ക്രൂരമർദ്ദനം. താലിബാന്‍ ഭീകരവാദ ഭരണത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ സ്ത്രീകളെയാണ് ചാട്ടവാറിനടിച്ചും ക്രൂരമായി മര്‍ദ്ദിച്ചത്. 
 
മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത താലിബാന്‍ നിലപാടിനെതിരെയായിരുന്നു പ്രക്ഷോഭം.‘ഒരു സര്‍ക്കാരിനും സ്ത്രീസാന്നിധ്യം ഒഴിവാക്കാനാവില്ല’, എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകൾ  ഉയര്‍ത്തിക്കാട്ടി‘അഫ്ഗാന്‍ സ്ത്രീകള്‍ നീണാള്‍ വാഴട്ടെ’ എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക സഹ്റ റഹിമി പങ്കുവച്ചിരുന്നു. 
 
 ചിലയിടങ്ങളില്‍ സ്ത്രീകളെ കെട്ടിടങ്ങളുടെ അടിത്തട്ടില്‍ അടച്ചിട്ട താലിബാന്‍കാര്‍ ചിലയിടങ്ങളില്‍ ചാട്ടവാറും വടികളും കൊണ്ട് അവരെ അടിച്ചോടിക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളിലേക്കു മടങ്ങാനും താലിബാന്‍ ഭരണകൂടത്തെ അംഗീകാരിക്കാനും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നു പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. സ്ത്രീകള്‍ക്കു യാതൊരു പരിഗണനയും നല്‍കാത്ത ഭരണകൂടത്തെ തങ്ങള്‍ എന്തിനാണ് അംഗീകരിക്കുന്നതെന്ന് അവര്‍ ചോദിച്ചു.
 
അതേസമയം സ്ത്രീകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി പ്രതിഷേധിച്ചത് താലിബാന്‍കാരെ പ്രകോപിതരാക്കിയിട്ടുണ്ട്. താലിബാന്‍ അധികാരമേറ്റതിനു ശേഷം നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും സമാനമായ നടപടിയാണ് ഉണ്ടായത്.
 
 
Read more...

അഫ്ഗാനിൽ തീവ്രവാതം വളരുവാൻ അനുവതിക്കില്ലന്ന് ബ്രിക്‌സ് രാജ്യങ്ങൾ;ഉച്ചകോടിക്ക് പ്രധാനമന്ത്രി അധ്യക്ഷനായി

അഫ്ഗാനിസ്ഥാൻ മറ്റ് രാജ്യങ്ങൾക്ക് എതിരായി മാറുവാനോ   അഫ്ഗാൻ മണ്ണിൽ  തീവ്രവാദം വളർത്തുവാനോ അനുവതിക്കില്ലന്നും സ്ഥിതിഗതികള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രിക്‌സ് ഉച്ചകോടി ആവശ്യപ്പെട്ടു. 
 
അഫ്ഗാനിസ്ഥാനിലെ  ഐഎസ് സാന്നിധ്യത്തിലും ലഹരിക്കടത്തിലും ബ്രിക്സ് ഉച്ചകോടി ആശങ്കരേഖപ്പെടുത്തി. കൂടാതെ രാജ്യത്ത് സമാധാനവും നിയമവും ഉറപ്പുവരുത്തണമെന്നും 13ാമത് ബ്രിക്‌സ് ഉച്ചകോടി ആവശ്യപ്പെട്ടു. ഭീകരര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി അഫ്ഗാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്‌സ് ഉച്ചകോടി സംയുക്ത പ്രസ്താവനയിറക്കി. ബ്രിക്‌സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയില്‍ അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം സമാധാനപരമായിരിക്കണമെന്ന് നിര്‍ദേശമാണ് ബ്രിക്‌സ് രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്. 
 
ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍  ഒറ്റക്കെട്ടായി നിൽക്കുന്ന ഡൽഹി പ്രഖ്യാപനത്തിലുള്ള ഇന്ത്യയുടെ നിലപാട്   റഷ്യയും ചൈനയും അംഗീകരിച്ചു.അഫ്ഗാനിൽ സമാധാനപരമായി സർക്കാർ രൂപീകരണം നടക്കണമെന്ന് ബ്രിക്സ്നേതാക്കൾ ആവശ്യപ്പെട്ടു.
 
അമേരിക്കൻ സേനയുടെ പിൻമാറ്റം പുതിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ  പുടിൻ പറഞ്ഞു.  ഭീകരത നേരിടാൻ  സാങ്കേതിക മേഖലയിൽ അടക്കം സഹകരണം വേണമെന്നും ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Read more...

ഫൈസർ വാക്സിന് അനുമതി നൽകി ഓസ്ട്രേലിയ; കുട്ടികൾക്ക് അടുത്ത മാസത്തോടെ വാക്സിൻ നൽകി തുടങ്ങും

മെൽബൺ: ഓസ്ട്രേലിയയിൽ ഫൈസർ വാക്സിന് അനുമതി. 12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. 
 
ഓസ്ട്രേലിയന്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനാണ്(ATAGI) ഈ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ശുപാര്‍ശ ചെയ്തത്. ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന് മാത്രമാണ് ഓസ്‌ട്രേലിയയില്‍ അനുമതി നല്‍കിയിട്ടുള്ളത്.
 
12 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാസ് വാക്‌സിനേഷന്‍ ഹബ്ബുകളില്‍ ഉടന്‍ വാക്‌സിനേഷന്‍ ലഭ്യമാകുമെന്നും സെപ്റ്റംബര്‍ 13 ഓടെ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ബുക്കിംഗ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു.
Read more...

കബൂളിൽ ഭീകരാക്രമണം,13 യു എസ് സൈനികർ ഉൾപ്പെടെ 62 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്നും തിരിച്ചടിക്കുമെന്നും അമേരിക്ക

കാബൂൾ: അഫ്ഗാനിസ്ഥാനിന്റെ  തലസ്ഥാനമായ കാബൂളിൽ ഭീകരാക്രമണം.  കാബൂൾ  വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ ചാവേർ  ആക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പെടെ 62 പേരാണ് കൊല്ലപ്പെട്ടത്. 143 പേർക്ക് പരിക്കേറ്റു. സ്പോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 
 
നേരത്തെ തന്ന രഹസ്യാന്വേഷണ ഏജൻസികൾ ആക്രമണത്തിന് പിന്നിൽ  ഇസ്ലാമിക് സ്റ്റേറ്റ്  ആണെന്ന് അറിയിച്ചിരുന്നു.ആക്രമിച്ചവർക്ക് മാപ്പില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. 
  
ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം.
 
മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. 
 
സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
Read more...

'അഫ്ഗാൻ ഡോക്ടർമാരും എഞ്ചിനീയർമാരും രാജ്യം വിടാൻ പാടില്ല‘;താലിബാൻ

ഡോക്ടർമരും എഞ്ചിനീയർമാരും രാജ്യം വിട്ട്പോകരുതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്. ദേശീയ റേഡിയോയും ടെലിവിഷനും അടക്കം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാതൊരു ഭയവും ആശങ്കയുമില്ലാതെയാണ് മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സബീഹുല്ല മുജാഹിദ് പറഞ്ഞു.  

 തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ വീടുകള്‍തോറും റെയ്ഡ് നടത്തി  ആക്രമിക്കുന്നുവെന്ന ആരോപണങ്ങളും താലിബാന്‍ വക്താവ് നിഷേധിച്ചു.

അഫ്ഗാൻ പിടിച്ചെടുത്ത താലിബാൻ തീവ്രവാദികൾ രാജ്യം നശിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ജനങ്ങളെ ക്രൂരമായി പീടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പതിനായിരക്കണക്കിന് അഭയാർത്തികളാണ് രാജ്യം വിടുന്നതിനായി വിമാനത്താവളത്തിൽ തടിച്ച് കൂടിയിരിക്കുന്നത്. അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്ക ഉൾപ്പെടെ നിരവധി രാഷ്ട്രങ്ങൾ തയാറായികഴിഞ്ഞു.

എന്നാൽ അമേരിക്കന്‍ സേനാംഗങ്ങള്‍ അഫ്ഗാനില്‍ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നലകി.  അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരമുണ്ടാകില്ല.

ആഗസ്റ്റ് 31നകം സൈന്യം താലിബാനില്‍ നിന്ന് പിന്മാറ്റം പൂര്‍ത്തിയാക്കണമെന്ന് യു എസിന് താലിബാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

Read more...

അഭയാർത്ഥികളുടെ മുഖം മൂടിയണിഞ്ഞ അഫ്ഗാൻ തീവ്രവാദികൾക്ക് സ്ഥാനമില്ലന്ന് റഷ്യ; നിലപാടുറപ്പിച്ച് പറഞ്ഞ് പുടിൻ

മോസ്കോ:  അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം കയ്യേറിയതോടെ അഫ്ഗാനിസ്ഥനിൽ നിന്നും  ജനത പാലായനം ചെയ്യാൻ തുടങ്ങി. പതിനായിരങ്ങലാണ് ഇപ്പോൾ തന്നെ ആക്രമണത്തെ തുടർന്ന് രാജ്യം വിടാനായി വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്. പാലായനം ചെയ്യുന്ന അഫ്ഗാൻ അഭയാർത്തികളെ സ്വീകരിക്കാൻ തയാറായി  രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്ന  സാഹചര്യത്തിലാണ് റഷ്യ നിലപാട് വക്ത്യമാക്കിയത്.

പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും ജനത അമേരിക്കയിലേക്കും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. എന്നാല്‍ വിസ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ   അമേരിക്ക ഉൾപ്പടെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ഇത്തരക്കാരെ തങ്ങളുടെ രാജ്യങ്ങളിലേക്കു പ്രവേശിപ്പിക്കുവാന്‍ തയ്യാറല്ല.

വിസയില്ലാത്ത അഭയാർത്തികളെ  അഫ്‌ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

അമേരിക്കയുടെ  ഇത്തരം  നടപടി തങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ പറഞ്ഞു. 

"വിസ നടപടികള്‍ പൂര്‍ത്തിയാക്കാതെ അഫ്ഗാന്‍ പൗരന്മാരെ കൊണ്ടു പോകാന്‍ അമേരിക്ക തയ്യാറല്ല. പക്ഷേ എന്ത് അര്‍ത്ഥത്തിലാണ് അവരെ അഫ്ഗാന്റെ അയല്‍രാജ്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ ഭാവിയില്‍ തീവ്രവാദികളായി റഷ്യക്കു ഭീഷണിയാകില്ലെന്ന് എന്ത് ഉറപ്പാണുള്ളത്?" പുടിന്‍ ചോദിച്ചു.

 അഫ്ഗാനുമായി  അതി‌ര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ റഷ്യയുടെ ഭാഗമായ രാഷ്ട്രങ്ങളുണ്ട്. അതുവഴി വിസ ഇല്ലാതെ തന്നെ റഷ്യയിലേക്ക് കട്ക്കൻ സാധിക്കും അഭയാർഥികളുടെ മുഖം മൂടി അണിഞ്ഞ തീവ്രവാതികൾ റഷ്യയിലേക്ക് കടക്കുമോ എന്നാണ് റഷ്യ ആശങ്കപെടുന്നത് എന്നാണ് പുടിൻ പറയുന്നത്.

Read more...
Subscribe to this RSS feed
Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us