ദീപാവലിക്ക് പടക്കം പൊട്ടിക്കൽ രാത്രി എട്ടിനും പത്തിനുമിടയിൽ മാത്രം
- Published in സംസ്കാരം
- Written by പൗരധ്വനി
- Be the first to comment!
കേരളത്തിന്റെ പുതുവർഷമായ ചിങ്ങം പിറന്നു. മലയാളിക്ക് ഇത് പുത്തൻ പ്രതീക്ഷകളുടെ ഓണക്കാലം. പ്രളയങ്ങളും മഹാമാരിയും കൊണ്ടു പോയ കഴിഞ്ഞ മൂന്നാണ്ടുകളുടെ ദുരിതങ്ങൾക്ക് അറുതിയാകുമെന്ന ശുഭപ്രതീക്ഷയുടെ പ്രാർത്ഥനാനിർഭരമായ പുലരികളിലേക്ക് മലയാളി മിഴി തുറക്കുന്നു.
കർക്കടകത്തിന്റെ ദുരിതപ്പെയ്ത്തൊഴിഞ്ഞ തെളിമയാർന്ന പുലരിയിലാണ് ഇക്കുറി ചിങ്ങം പിറന്നത്. ഇത്തവണ ചിങ്ങ മാസത്തിലെ ആദ്യ വാരത്തിലാണ് തിരുവോണം. വിദ്യാലയങ്ങളിൽ പോകാൻ സാധിക്കാതെ വീടുകളുടെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന കുട്ടികൾക്ക് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കളിമേളങ്ങളിൽ തിമിർക്കാൻ മാതാപിതാക്കൾ മാർഗനിർദേശങ്ങളുമായി ഒപ്പം കൂടുന്നു.
കഴിഞ്ഞ മൂന്നാണ്ടുകളിലേതു പോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയായിരുന്നു തൃപ്പൂണിത്തുറ അത്തച്ചമയം. എന്നിരുന്നാലും മലയാളിയുടെ മനസ്സിൽ ഗതകാലസ്മൃതികളുടെ അനന്തമായ പൂക്കളങ്ങൾ തീർക്കുകയാണ് വർണാഭമായ ഓണസ്മൃതികൾ.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷവും ഇക്കുറിയില്ല. ആറന്മുള വള്ളസദ്യയും ഗുരുവായൂർ ഓണക്കാഴ്ചയും ഇത്തവണ ചടങ്ങുകൾ മാത്രമായിരിക്കും. രോഗബാധയുടെ കാലമായതിനാൽ കുടുംബമായുള്ള യാത്രകളും ഇത്തവണ കുറവായിരിക്കും.
ഓണത്തെ വരവേൽക്കാൻ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾക്കും പൂക്കൾക്കുമൊപ്പം ഇത്തവണ മലയാളി നട്ടുനനച്ചവയും സർക്കാർ ഓണവിപണികൾ വഴിയും കുടുംബശ്രീ യൂണിറ്റുകൾ വഴിയും വിപണിയിലെത്തുന്നു. സർക്കർ- സ്വകാര്യ ജീവനക്കാർക്ക് വറുതിക്കിടയിലും നാമമാത്രമാണെങ്കിലും ബോണസ് ലഭിച്ചത് വിപണിയെ ഉണർത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ നാളുകളിലെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതിയാകുമെന്ന് വ്യാപാരികളും കണക്ക് കൂട്ടുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ലബ്ബുകളുടെ ഓണാഘോഷങ്ങളും ഇത്തവണയില്ല. തിയറ്ററുകൾ തുറക്കാൻ അനുവാദമില്ലാത്തതിനാൽ ഒടിടി പ്ലാറ്റ്ഫോമുകളിലും ടിവി ചാനലുകളിലുമാണ് ഇത്തവണ ഓണച്ചിത്രങ്ങൾ.
എത്രയൊക്കെ നിയന്ത്രണങ്ങൾ നിലനിന്നാലും ശുഭപ്രതീക്ഷയാണ് ഓരോ ഓണക്കാലവും മലയാളിക്ക്. വാക്സിനേഷനിലൂടെയും നിയന്ത്രണ പാലനങ്ങളിലൂടെയും മഹാമാരിയെ മറികടന്ന് പൂർവാധികം ഭംഗിയായി അടുത്ത ഓണത്തെ വരവേൽക്കാൻ പ്രാർത്ഥനകളോടെ ഏവർക്കുമൊപ്പം ടീം പൗരധ്വനിയും കാത്തിരിക്കുന്നു...
06 ഒക്ടോബർ, 2021 | Hits:1727
ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് ...
20 സെപ്റ്റംബർ, 2021 | Hits:1789
കബൂൾ: ഐപിഎൽ സംപ്രേക്ഷണത്തിന് അഫ്ഗാനിസ്ഥാനിൽ വിലക്കേർപ്പെടുത്തി താലിബാൻ. മത്സരങ്ങ...