വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; നിലപാട് വക്തമാക്കി സർക്കാർ
- Published in ആരോഗ്യം
- Written by പൗരധ്വനി
- Be the first to comment!
മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിനേടിയ മാരക ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിവുള്ള ആന്റിബോയോട്ടിക്സ് കണ്ടെത്തിയതായി ഗവേഷകര്‍. ഓക്സാഡയാസോളസ് വിഭാഗത്തില്‍പ്പെട്ട പുതിയയിനം ആന്റിബയോട്ടിക്ക് മരുന്നാണ് അമേരിക്കയിലെ നോര്‍ട്ടെ ഡാം സര്‍വകലാശാലയിലെ ഗവേഷകരായ മെയ്ലാന്‍ഡ് ചാങ്ങിന്റെയും ഷഹരിയാര്‍ മൊബാഷറിയുടെയും നേതൃത്വത്തില്‍ വികസിപ്പിച്ചത്.
മെത്തിസിലിന്‍ വിഭാഗം മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള സ്റ്റാഫിലോകോക്കസ് ഓറിയസ് (എം.എസ്.ആര്.എ.) ബാക്ടീരിയകള്‍ ആരോഗ്യരംഗത്ത് വലിയ ഭീഷണിയായ സാഹചര്യത്തില്‍ പുതിയ കണ്ടെത്തലിന് വലിയ പ്രാധാന്യമാണുള്ളത്. ഗുളികരൂപത്തില്‍ കഴിക്കാമെന്നതും ഓക്സാഡയോസോളസ് മരുന്നുകളുടെ സവിശേഷതയാണ്.
അമേരിക്കയില്‍ മാത്രം വര്‍ഷത്തില്‍ 19000 പേരെങ്കിലും മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയാ ബാധമൂലം മരിക്കുന്നതായാണ് കണക്ക്. മൂന്നുമരുന്നുകള് മാത്രമാണ് ഇത്തരം രോഗാണുക്കള്‍ക്കെതിരെ ഉപയോഗിക്കുത്.
എന്നാല്‍, ഇവക്കെതിരെയും രോഗാണുക്കള്‍ പ്രതിരോധശേഷി നേടിക്കഴിഞ്ഞു. ബാക്ടീരിയകള്‍ മരുന്നുകളെ അതിജീവിക്കാന്‍ ശേഷിനേടുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയാണ് പുതിയമരുന്ന് വികസിപ്പിച്ചിട്ടുള്ളതെന്ന് ചാങ്ങ് വെളിപ്പെടുത്തി.
അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വ്യാപകമായി പ്രചാരത്തിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ കണ്ണുകള്‍ക്ക് ഹാനികരമാകുന്നെന്ന് വിദഗ്ധര്‍. ഇത്തരം ഫോണുകളില്‍നിന്ന് പ്രസരിക്കുന്ന നീലകലര്‍ന്ന വയലറ്റ് വെളിച്ചമാണ് വില്ലന്‍. ഇത് കണ്ണിന് കേട് വരുത്തുമെന്നാണ് കണ്ടെത്തല്‍. ദീര്‍ഘകാല ഉപയോഗം ഇക്കാര്യം ബോധ്യപ്പെടുത്തുമെന്ന് ബ്രിട്ടീഷ് നേത്രവിദഗ്ധന്‍ ആന്‍ഡി ഹെപ്വര്ത്ത് പറയുന്നു.
സ്മാര്‍ട്ട് ഫോണിന്റെ അമിതോപയോഗം കാരണം റെറ്റിനയ്ക്ക് കേടുവന്ന് അന്ധതയ്ക്ക് കാരണമാകുന്ന അവസ്ഥ (മാകുലാര്‍ ഡീജനറേഷന്‍) ഉണ്ടാകുമെന്ന് തെളിഞ്ഞതായി ഹെപ് വര്‍ത്ത് ചൂണ്ടിക്കാട്ടുന്നു. സാധാരണയായി പ്രായമുള്ളവരില്‍ കാണുന്ന നേത്ര രോഗമാണിത്. കൂടാതെ ഫോണില്‍നിന്ന് വരുന്ന നീല വയലറ്റ് വെളിച്ചം ഉറക്കത്തെ ബാധിക്കുമെന്നും മനോനിലയെ സ്വാധീനിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.
കമ്പ്യൂട്ടര്‍ സ്ക്രീനുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകള്‍ കണ്ണിലേക്ക് കൂടുതല്‍ അടുപ്പിച്ച് പിടിക്കുന്നത് കണ്ണിന് ക്ഷീണം വര്‍ധിപ്പിക്കുന്നു. കണ്ണുകളില്‍ വേദന, വരള്‍ച്ച, കാഴ്ചമങ്ങല്‍ തുടങ്ങിയവയും ഉണ്ടാകും.
കണ്ണടയോ കോണ്ടാക്ട് ലെന്‍സോ ഉപയോഗിക്കുന്നവര്‍ക്ക് കണ്ണിന്റെ ആയാസം കൂടും. കാരണം കൃത്രിമ കാഴ്ച സഹായികള്‍ ക്രമപ്പെടുത്തുന്നതിനുള്ള അധികജോലിയും ബ്ലൂ വയലറ്റ് രശ്മികളുണ്ടാക്കുന്ന പ്രശ്നവും കണ്ണിന് അധികമായി വരുന്നതിനാലാണിത്.
പുതിയകാലത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാതെ പറ്റില്ല. എന്നാല്‍ അവയുടെ ഉപയോഗം കുറയ്ക്കുകയാണ് അഭികാമ്യമെന്ന് നേത്രരോഗ വിദഗ്ധര്‍ പറയുന്നു. വെറുതെയിരിക്കുമ്പോള്‍ ഫോണ്‍വഴി സോഷ്യല്‍ മീഡിയയില്‍ കയറുകയാണ് യുവാക്കളുടെ പ്രധാന ഹോബി. ഫോണ്‍വഴിയുള്ള നെറ്റ് ഉപയോഗം കുറയ്ക്കണം. കണ്ണില്‍നിന്ന് അകറ്റിപ്പിടിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് കണ്ണുകളടച്ച് വിശ്രമിക്കുക, മെയിലുകള്‍ നോക്കുന്നതും ടൈപ്പ് ചെയ്യുന്നതും പരമാവധി കമ്പ്യൂട്ടര്‍/ ലാപ്ടോപ് വഴി ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.
ലോകത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 6.7 കോടി ഉപയോക്താക്കള്‍. ലോകത്ത് 150 കോടി പേര് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു. യുവാക്കളാണ് കൂടുതല്‍ സമയം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്. ഇത് ഫോണ്‍ അടിമത്തം എന്ന അവസ്ഥയിലെത്തിയിട്ടുണ്ടെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് നടത്തിയ ഒരു സര്‍വേയില്‍ ഫോണ്‍ കിടക്കയ്ക്ക് അരികില്‍വെച്ച് ഉറങ്ങാന്‍ പോകുന്ന യുവാക്കള്‍ 81 ശതമാനവും എഴുന്നേറ്റാല്‍ ആദ്യ പ്രവൃത്തിയെന്ന നിലയില്‍ ഫോണ്‍ സന്ദേശങ്ങള്‍ നോക്കുന്നവര്‍ 74 ശതമാനം പേരും വരും. ബാത്ത് റൂമില്‍ ഫോണ്‍ കൊണ്ടുപോകുന്ന യുവാക്കളും ഏറെയുണ്ടെന്ന് സര്‍വേഫലങ്ങള്‍ പറയുന്നു.
തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണകാരണമായേക്കാവുന്ന ഒരു മാരക രോഗമാണ് ക്യാന്‍സര്‍. വ്യായാമം ക്യാന്‍സര്‍ തടയാനുള്ള വഴികളിലൊന്നാണ്. കാരണം ഭക്ഷണവും മദ്യപാനം പോലുള്ള ശീലങ്ങളും വഴിയുണ്ടാകുന്ന പല ദോഷങ്ങളും ക്യാന്‍സറിനു കാരണമാകുന്നതു തടയാന്‍ സാധിയ്ക്കും. ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില പ്രത്യേക വ്യായാമങ്ങളുണ്ട്. ദിവസവും നടക്കുന്നത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഏറ്റവും ലളിതമായ വ്യായാമമുറയാണ്. ഇത് ശരീരത്തിന് ആരോഗ്യം നല്‍കും. ജോഗിങ് ശരീരം വിയര്‍പ്പിയ്ക്കുന്ന മറ്റൊരു വ്യായാമമാണ്. ശരീരം വിയര്‍ക്കുന്നതിലൂടെ ക്യാന്‍സറിന് കാരണമാകുന്ന ടോക്സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു. അതിനാല്‍ ഇതും നല്ലൊരു വ്യായാമമാണ്. ക്യാന്‍സര്‍ തടയുന്നതിനുള്ള മറ്റൊരു വ്യായാമമാണ് യോഗ. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിനുള്ള നല്ലൊരു വഴിയാണ്. ദിവസവും നീന്തുന്നത് ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ആരോഗ്യം നല്കുന്ന ഒന്നാണ്. ഇത് ക്യാന്‍സര്‍ തടയുവാന്‍ സഹായിക്കും. സൈക്കിള്‍ ചവിട്ടുന്നതാണ് ക്യാന്‍സര്‍ തടയാനുള്ള മറ്റൊരു വ്യായാമം. ഇതു ചെയ്യുന്നതിലൂടെ ശരീരം വിയര്‍ക്കുക മാത്രമല്ല, ശരീരത്തിലേയ്ക്ക് ശുദ്ധവായു എത്തിച്ചേരുകയും ചെയ്യും. റോളര്‍ സ്കേറ്റിംഗ് മസിലുകള്‍ക്ക് ശക്തി നല്‍കുക മാത്രമല്ല, ശാരീരികാവയവങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.
കൈകളുടെ നിറവും സൗന്ദര്യവും വളരെ പ്രധാനമാണ്. കൈകകള്‍ക്ക് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികള്‍ പപ്പായ കൈകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. കൈകകളുടെ നിറം പോകുകയോ ടാന്‍ ആവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പഴുത്ത പപ്പായ ഉടച്ചു പുരട്ടാം. പാല് കൈകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഉരുളക്കിഴങ്ങ് അരച്ചു പുരട്ടുന്നതും കൈകള്‍ക്ക് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. കടലമാവ്, തിളപ്പിയ്ക്കാത്ത പാല്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് കൈകളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. കറ്റാര്‍ വാഴയുടെ ജെല്‍ ഉരുളക്കിഴങ്ങുനീരിലോ കുക്കുമ്പര്‍ ജ്യൂസിലോ കലര്‍ത്തുക. ഇത് കൈകളില്‍ പുരട്ടിയ ശേഷം അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് നല്ലൊരു സണ്‍സ്ക്രീനിന്റെ ഗുണം നല്‍കും. ചെറുനാരങ്ങാനീര് ബ്ലീച്ചിംഗ് ഗുണങ്ങളുള്ളതു കൊണ്ട് ചെറുനാരങ്ങാനീര് കൈകള്‍ വെളുപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. ഇതും പാല്‍പ്പൊടിയും തേനും കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
06 ഒക്ടോബർ, 2021 | Hits:1728
ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് ...
20 സെപ്റ്റംബർ, 2021 | Hits:1791
കബൂൾ: ഐപിഎൽ സംപ്രേക്ഷണത്തിന് അഫ്ഗാനിസ്ഥാനിൽ വിലക്കേർപ്പെടുത്തി താലിബാൻ. മത്സരങ്ങ...