കൈകളുടെ നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കാം

കൈകളുടെ നിറവും സൗന്ദര്യവും വളരെ പ്രധാനമാണ്. കൈകകള്‍ക്ക് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികള്‍ പപ്പായ കൈകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. കൈകകളുടെ നിറം പോകുകയോ ടാന്‍ ആവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പഴുത്ത പപ്പായ ഉടച്ചു പുരട്ടാം. പാല് കൈകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഉരുളക്കിഴങ്ങ് അരച്ചു പുരട്ടുന്നതും കൈകള്‍ക്ക് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. കടലമാവ്, തിളപ്പിയ്ക്കാത്ത പാല്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് കൈകളില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. കറ്റാര്‍ വാഴയുടെ ജെല്‍ ഉരുളക്കിഴങ്ങുനീരിലോ കുക്കുമ്പര്‍ ജ്യൂസിലോ കലര്‍ത്തുക. ഇത് കൈകളില്‍ പുരട്ടിയ ശേഷം അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് നല്ലൊരു സണ്‍സ്ക്രീനിന്റെ ഗുണം നല്‍കും. ചെറുനാരങ്ങാനീര് ബ്ലീച്ചിംഗ് ഗുണങ്ങളുള്ളതു കൊണ്ട് ചെറുനാരങ്ങാനീര് കൈകള്‍ വെളുപ്പിയ്ക്കാനുള്ള ഒരു വഴിയാണ്. ഇതും പാല്‍പ്പൊടിയും തേനും കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.