Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

കായികം (135)

സ്മൃതിയും ഹര്‍മന്‍പ്രീതും മിതാലിയും ഒരുമിച്ച്‌ പൊരുതി, അവാസാന ഏകദിനം ഇന്ത്യക്ക്

ന്യൂസിലന്‍ഡിന് എതിരായ അവസാന ഏകദിന മത്സരം ഇന്ത്യ വിജയിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ 6 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയ ലക്ഷ്യം നാലുവിക്കറ്റ് നഷ്ടത്തില്‍ 46 ഓവറിലേക്ക് ഇന്ത്യ മറികടന്നു. 84 പന്തില്‍ 71 റണ്‍സ് എടുത്ത സ്മൃതി മന്ദാന ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയത്. സ്മൃതിക്ക് ഒപ്പം തന്നെ നിന്ന് ഹര്‍മന്‍പ്രീത് കൗര്‍ 66 പന്തില്‍ 61 റണ്‍സും എടുത്തു.
 
66 പന്തില്‍ 57 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന മിതാലി രാജ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചു. ഇന്ത്യക്കായി ഗയക്വാദ്, ദീപ്തി ശര്‍മ്മ, സ്നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി കൊണ്ട് മികച്ച ബൗളിംഗ് കാഴ്ചവെച്ചിരുന്നു. പരമ്ബര ഇതോടെ ന്യൂസിലന്‍ഡ് 4-1ന് വിജയിച്ചു.
Read more...

കോഹ്‌ലിക്കും ദ്രാവിഡിനും ഇന്ന് നിര്‍ണായക ദിനം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് തുടക്കം

ടി20യിലും ഏകദിനത്തിലും കപ്പിത്താന്‍ സ്ഥാനം നഷ്ടപ്പെട്ട നായകന്‍ വിരാട് കോഹ്‌ലിക്കും പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഏറെ നിര്‍ണായകമാകുന്ന ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്ബരയ്ക്ക് ഇന്ന് തുടക്കം.
 
ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് താന്‍ അര്‍ഹനാണെന്ന് കോഹ്‌ലിക്ക് തെളിയിക്കാനുള്ള അവസരമാണിത്. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന മോശം ചരിത്രത്തെ തിരുത്താനാകും ദ്രാവിഡിന്റെ ശ്രമം.
Read more...

ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്തു: ഓസ്ട്രേലിയ കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാർ

ദുബായ്: ഓസ്ട്രേലിയക്ക് ട്വെന്റി 20 ലോകകിരീടം. ആദ്യമായാണ് ഓസ്ട്രേലിയ ട്വെന്റി 20 ലോക ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ ന്യൂസിലാൻഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസിന്റെ കന്നിക്കിരീട നേട്ടം.
 
53 റൺസെടുത്ത ഡേവിഡ് വാർണറും 77 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ മാർഷുമാണ് ഓസീസിന്റെ വിജയ ശില്പികൾ. ന്യൂസിലാൻഡ് ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.
 
ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ന്യൂസിലാൻഡിനെ ബാറ്റിംഗിനയച്ചു. നായകൻ കെയ്ൻ വില്ല്യംസണിന്റെ കരുത്തുറ്റ ബാറ്റിംഗ് മികവിൽ കിവീസ് 20 ഓവറിൽ 4 വിക്കറ്റിന് 172 റൺസെടുത്തു. 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍.  മാർട്ടിൻ ഗപ്ടിൽ 28 റൺസ് നേടി. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
 
ഓസീസിനായി മിച്ചൽ മാർഷിനൊപ്പം മാക്സ്വെൽ 28 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡ് ബൗളർ ട്രെന്റ് ബോൾട്ട് 18 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.
 
2015 ഏകദിന ലോകകപ്പിലെ പരാജയത്തിന് പകരം വീട്ടാമെന്ന വില്ല്യംസണിന്റെയും കൂട്ടരുടെയും മോഹം അങ്ങനെ വീണ്ടും ബാക്കിയായി.
Read more...

ഹസൻ അലിക്ക് നന്ദി പറഞ്ഞ് ഓസീസ്; പാകിസ്ഥാനെ അടിച്ച് പുറത്താക്കി മാത്യു വെയ്ഡ്

ദുബായ്: ട്വെന്റി 20 ലോകകപ്പ് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ പാകിസ്ഥാനെ പുറത്താക്കി ഓസ്ട്രേലിയ ഫൈനലിൽ. ദുബായിലെ പിച്ചിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ മുഹമ്മദ് റിസ്വാന്റെയും ഫഖർ സമാന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളുടെ മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ഈ ലോകകപ്പിൽ ദുബായിലെ ഏറ്റവും ഉയർന്ന ആദ്യ ഇന്നിംഗ്സ് സ്കോറാണ് പാകിസ്ഥാൻ പടുത്തുയർത്തിയത്.
റിസ്വാൻ 52 പന്തിൽ 67 റൺസ് നേടിയപ്പോൾ 32 പന്തിൽ 55 റൺസുമായി സമൻ പുറത്താകാതെ നിന്നു. ബാബർ അസം 39 റൺസെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 38 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണർ ഓസ്ട്രേലിയക്കായി 49 റൺസ് നേടി. എന്നാൽ 17 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ മാത്യു വെയ്ഡും 31 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന മാർക്കസ് സ്റ്റോയ്നിസുമാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. അവസാന നിമിഷം മാത്യു വെയ്ഡിന്റെ അനായാസ ക്യാച്ച് ഹസൻ അലി നഷ്ടപ്പെടുത്തി. ഷഹീൻ അഫ്രീഡി എറിഞ്ഞ് 19ആം ഓവറിൽ തകർപ്പൻ മൂന്ന് സിക്സറുകൾ പായിച്ച് വെയ്ഡ് ഓസീസിന് അവിശ്വസനീയ ജയവും ഫൈനൽ ബർത്തും ഉറപ്പാക്കി. 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശദബ് ഖാൻ പാകിസ്ഥാന് വേണ്ടി നന്നായി പന്തെറിഞ്ഞു.
 
സ്കോർ:
പാകിസ്ഥാൻ:  20 ഓവറിൽ 176/4
ഓസ്ട്രേലിയ: 19 ഓവറിൽ 177/5
ഞായറാഴ്ച ഇതേ വേദിയിൽ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ന്യൂസിലാൻഡിനെ നേരിടും.
Read more...

പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം

കൊച്ചി : ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. പി ആര്‍ ശ്രീജേഷ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ നേതാവ് നീരജ് ചോപ്ര, രവികുമാര്‍ ദഹിയ, ലോവ്‌ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, മിഥാലി രാജ് എന്നിവരുള്‍പ്പെടെ 12 താരങ്ങള്‍ക്കാണ് ഇത്തവണ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന ലഭിച്ചത്.
 
ഖേല്‍രത്‌ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി ആര്‍ ശ്രീജേഷ്. നേരത്തെ അഞ്ജു ബോബി ജോര്‍ജിനും ബീന മോള്‍ക്കും ഖേല്‍രത്‌ന ലഭിച്ചിരുന്നു.  ഈ മാസം 13ന് ഡല്‍ഹിയില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.
 
സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്‌ബോള്‍ താരത്തിന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്നത്. ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കാണ് മിഥാലി രാജിന് ഖേല്‍രത്‌ന.ടോക്യോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റ്‌ലിന്‍ എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി.
 
 
  
Read more...

ട്വന്റി 20 : ഇന്ന് ഇന്ത്യ-പാക് സൂപ്പർ പോരാട്ടം

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ സൂപ്പർ പോരാട്ടം ഇന്ന്. ടൂർണമെന്റിലെ ആദ്യ മത്സരമായതിനാൽ ജയത്തോടെ തുടക്കമിടാനുള്ള ശ്രമത്തിലായിരിക്കും ഇരു ടീമും. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്. രാത്രി 7.30ന് ദുബായിലാണ് മത്സരം. 
 
ലോക റാങ്കിംഗിൽ ഇന്ത്യ രണ്ടാമതാണെങ്കിൽ തൊട്ടുപിന്നിലുണ്ട് പാകിസ്താൻ. ട്വൻറി 20യിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പം നിൽക്കുന്ന 2 ടീമുകളാണ് ഇന്ത്യയും പാകിസ്താനും.ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനാണ് പാക് നായകൻ ബാബർ അസം. 2204 റൺസ് ആണ് പാക് നായകന്റെ സമ്പാദ്യം. കോലിയാകട്ടെ 90 മത്സരങ്ങളിൽ നിന്ന് 3159 റൺസ് അടിച്ചെടുത്തിട്ടുണ്ട്.
 
ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ ഏഴിലും ജയം സ്വന്തമാക്കിയകതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്ക് സ്വന്തമാണ്. ലോകകപ്പിൽ പാകിസ്താനോട് തോറ്റിട്ടുമില്ല. കോലിക്കൊപ്പം രോഹിത് ശർമയും കെ.എൽ.രാഹുലും മിന്നിയാൽ ലോകകപ്പ് വേദിയിലെ പതിമൂന്നാം അങ്കത്തിലും ഇന്ത്യ ശോഭിക്കും. ഭുവനേശ്വർ മികവ് കണ്ടെത്തിയിട്ടില്ലെങ്കിലും ബുംറയും ഷമിയും അശ്വിനും വിക്കറ്റ് വീഴ്ത്തുമെന്ന് കണക്കുകൂട്ടുന്നു ഇന്ത്യ.
Read more...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ഇനിമുതൽ രാഹുല്‍ ദ്രാവിഡ്

ഡല്‍ഹി:  ഇനിമുതൽ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍  ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാകും. പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
നേരത്തെ, പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം രാഹുല്‍ നിരസിച്ചിരുന്നു. എന്നാല്‍ ബിസിസി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍ എന്നിവരുടെ നിര്‍ബന്ധത്തിന് രാഹുല്‍ വഴങ്ങിയതായാണ് സൂചന.
 
ട്വന്‍റി20 ലോകക്കപ്പോടെ രവിശാസ്ത്രി സ്ഥാനം ഒഴിയും. നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.
Read more...

കിരീടം ‘തല‘യിൽ തന്നെ; കൊൽക്കത്തയെ തകർത്ത് ചെന്നൈ

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ്  2021 കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ദുബായിൽ നടന്ന ഫൈനലിൽ ചെന്നൈ 27 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി. ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. 
 
കിരീടം ലക്ഷ്യമാക്കി രണ്ടും കൽപ്പിച്ച് കൊൽക്കത്ത ആഞ്ഞടിച്ചപ്പോൾ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോനിയുടെ നിർണായക നീക്കങ്ങളാണ് വഴിത്തിരിവായത്. ക്യത്യമായ ഫീല്‍ഡ് വിന്യാസത്തിലൂടെയും ബൗളിംഗ് മാറ്റങ്ങളിലൂടെയും ധോനി കളം നിറഞ്ഞു. 
 
കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിച്ച വെങ്കിടേഷ് അയ്യരും ശുഭ്മാൻ ഗില്ലും കൊൽക്കത്തയ്ക്ക് ജയപ്രതീക്ഷ പകർന്നുവെങ്കിലും ശാർദൂൽ താക്കൂറും ഹേസല്വുഡും ജഡേജയും ചഹാറും ധോനിയുടെ മനസ്സറിഞ്ഞ് പന്തെറിഞ്ഞു. 
 
കഴിഞ്ഞ രണ്ട് പ്ലേ ഓഫ് മത്സരങ്ങളും ടോസ് ഭാഗ്യത്തിന്റെ ബലത്തിൽ വിജയിച്ച കൊൽക്കത്തക്ക് ഇക്കുറി പിഴച്ചു. ഷാർജയിലെ മത്സരങ്ങൾ ജയിച്ച അതേ മാതൃകയിൽ ഫീൽഡിംഗ് തെരഞ്ഞെടുത്ത അവരെ ചെന്നൈ ബാറ്റ്സ്മാന്മാർ കൃത്യമായി പ്രഹരിച്ചു. ഓപ്പണർ ഫാഫ് ഡുപ്ലെസി 59 പന്തില്‍ 86 റണ്‍സെടുത്തു. റോബിൻ ഉത്തപ്പ 15 പന്തില്‍ 31 റൺസ് നേടിയപ്പോൾ റുതുരാജ് ഗെയ്ക്‌വാദ്(27 പന്തില്‍ 32), മൊയീൻ അലി(20 പന്തില്‍ 37) എന്നിവരും ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
 
കൊൽക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഷാക്കിബിനും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ലോക്കി ഫെര്‍ഗൂസനും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത ചക്രവര്‍ത്തിയും മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ഷാക്കിബും നന്നായി തല്ല് വാങ്ങി.
 
43 പന്തില്‍ 51 റൺസെടുത്ത ശുഭ്മാൻ ഗില്ലും 32 പന്തില്‍ 50 റണ്‍സടിച്ച വെങ്കടേഷ് അയ്യരും കൊൽക്കത്തക്ക് വേണ്ടി പൊരുതി. ചെന്നൈക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും ജഡേജയും ഹേസല്‍വുഡും രണ്ടും വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
 
കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ തകർപ്പൻ തിരിച്ചു വരവാണ് ഇക്കുറി നടത്തിയത്. മുതിർന്ന താരങ്ങളും യുവതാരങ്ങളും ഒരേ പോലെ ഫോമിലേക്കുയർന്നപ്പോൾ മഹേന്ദ്രസിംഗ് ധോനി എന്ന നായകൻ ഒരിക്കൽ കൂടി അതുല്യമായ തന്ത്രങ്ങളുമായി അമരത്ത് നിലയുറപ്പിച്ചു. 
 
സ്കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 192-3, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 165-9
Read more...

ഐ.പി.എല്ലില്‍ 3000 റണ്‍സ് പിന്നിട്ട് സഞ്ജു

ദുബൈ: മരുഭൂ മണ്ണില്‍ വീണ്ടും സഞ്ജുവിന്‍റെ ദിനം. ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളും പുറത്തെടുത്ത് നിറഞ്ഞാടിയ സഞ്ജു സാംസന്‍റെ കരുത്തില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ ഭേദപ്പെട്ട സ്കോര്‍ കുറിച്ചു(164-5). 
 
57പന്തില്‍ ഏഴുബൗണ്ടറികളും മൂന്നുസിക്സറുകളുമടക്കം ചേര്‍ത്ത 82 റണ്‍സോടെ സഞ്ജു ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരില്‍ മുമ്ബനുള്ള ഓറഞ്ച് തൊപ്പിയും ഐ.പി.എല്ലില്‍ 3000 റണ്‍സെന്ന ഖ്യാതിയും സ്വന്തമാക്കി. 
 
പത്തുമത്സരങ്ങളില്‍ നിന്നും 430 റണ്‍സെടുത്ത ശിഖര്‍ ധവാന്‍റെ കയ്യിലുണ്ടായിരുന്ന ഒാറഞ്ച് തൊപ്പിയാണ് സഞ്ജു തിരിച്ചുപിടിച്ചത്.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ എവിന്‍ ലൂയിസിനെ(6) നഷ്ടപ്പെട്ടാണ് തുടങ്ങിയത്. 
 
തുടര്‍ന്ന് യശസ്വി ജെയ്സ്വാളിന് കൂട്ടായെത്തിയ സഞ്ജു പതുക്കെയാണ് ഇന്നിങ്സ് തുടങ്ങിയത്. ജയ്സ്വാളും തൊട്ടുപിന്നാലെ ലിവിങ്സ്റ്റോണും(4) മടങ്ങിയതോടെ ബാറ്റിങ്ങിലെ സര്‍വ ഉത്തരവാദിത്തവും സഞ്ജും സ്വയം ഏറ്റെടുത്തു. 41 പന്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ച സഞ്ജു ശേഷം അതിവേഗത്തില്‍ ഗിയര്‍ മാറ്റുകയായിരുന്നു.
 
 ഇരുപതാം ഓവറില്‍ സിദ്ധാര്‍ഥ് കൗളിന്‍റെ പന്തില്‍ ബൗണ്ടറിക്കരികെ പിടികൊടുത്താണ് സഞ്ജു മടങ്ങിയത്. അവസാന ഓവറുകളില്‍ കൂറ്റനടികള്‍ പിറക്കാത്തതിനാല്‍ രാജസ്ഥാന്‍ സ്കോര്‍ 164 ല്‍ ഒതുങ്ങുകയായിരുന്നു.
Read more...

ഹാട്രിക് മികവില്‍ ഇതിഹാസം പെലെയെ മറികടന്ന് മെസ്സി; ആധികാരിക വിജയവുമായി അര്‍ജന്‍റീന

ബ്വേനസ് ഐറിസ്: സൗത്ത് അമേരിക്കയിലെ ടോപ് ഗോള്‍ സ്കോറര്‍ എന്ന നേട്ടം ഇനി ലയണല്‍ മെസിക്ക് സ്വന്തം.  ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്‍റീന.79ാം അന്താരാഷ്ട്ര കരിയര്‍ ഗോളുമായി കളംവാണ സൂപ്പര്‍ താരം ലയണല്‍ മെസ്സി ബ്രസീലിയന്‍ ഇതിഹാസം പെലെയെ മറികടന്നു.ഹാട്രിക് നേടിയ മെസ്സിയുടെ മികവില്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ അര്‍ജന്‍റീന ബൊളീവിയയെ 3-0ത്തിന് തോല്‍പിച്ചു.
 
ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ കരിയറിലെ തന്‍റെ എഴുപത്തിയെട്ടാം ഗോള്‍ നേടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കിയത്
 
 മെസിയാണ് ടീമിന്‍റെ മൂന്ന് ഗോളുകളും നേടിയത്. പതിനാലാം മിനുറ്റിലും അറുപത്തിനാലാം മിനുറ്റിലും എണ്‍പത്തിയെട്ടാം മിനിറ്റിലുമാണ് മെസിയുടെ ബൂട്ടുകളില്‍ നിന്ന് അര്‍ജന്‍റീനക്കായുള്ള വിജയഗോളുകള്‍ പിറന്നത്. അര്‍ജന്‍റീന തികഞ്ഞ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മെസി തകര്‍ത്താടിയപ്പോള്‍ ബൊളീവിയക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
Read more...
Subscribe to this RSS feed
  1. More News
  2. Featured
  3. Cinema
  4. Sports News
ടോക്യോയിൽ വീണ്ടും ഇന്ത്യൻ വിജയ ഗാഥ; പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ ഭാവിന പട്ടേലിന് വെള്ളി

ടോക്യോയിൽ വീണ്ടും ഇന…

ടോക്യോ: പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് ...

കെപിഎസി ലളിത അന്തരിച്ചു

കെപിഎസി ലളിത അന്തരിച…

കൊച്ചി: പ്രശസ്ത നടി കെപിഎസി ലളിത(75)   അന്തരിച്ചു....

വിനായക ചതുർത്ഥി ദിനത്തിൽ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്; കോവിഡ് നിയമങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥന

വിനായക ചതുർത്ഥി ദിനത…

ഡൽഹി:‘ഗണപതി ബാപ്പ മോര്യ! വിനായക ചതുർത്ഥി ദിനത്തിൽ ...

ജി.എസ്.ടി നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് 40,000 കോടി അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാർ

ജി.എസ്.ടി നഷ്ടം നികത…

ഡല്‍ഹി: ജി.എസ്.ടി വരുമാനത്തിലെ കുറവ് പരിഹരിക്കുന്ന...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

പട്ടിയില്ലാത്ത വീട്ടിലെ വാടകക്കാര്‍

പട്ടിയില്ലാത്ത വീട്ട…

റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ തുളസീധരന്‍ പിള്ളയുടെ വ...

പോളിടെക്‌നിക്ക് വരുന്നു

പോളിടെക്‌നിക്ക് വരു…

2003ല്‍ 'അമ്മക്കിളിക്കൂട്' എന്ന സിനിമയുമായാണ് സംവി...

മമ്മൂട്ടിയുടെ 'മുന്നറിയിപ്പ്' അടുത്തയാഴ്ച തീയേറ്ററുകളില്‍

മമ്മൂട്ടിയുടെ 'മുന്ന…

പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത 'മുന്നറി...

മദ്യപാനരംഗം: നിയമപ്രകാരമുള്ള മുന്നറിയിപ്പില്ല; പൃഥ്വിരാജിനെതിരെ കേസ്‌

മദ്യപാനരംഗം: നിയമപ്ര…

തിരുവനന്തപുരം: നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെ...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us