ശ്രീനിവാസന് ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പിനെക്കുറിച്ച് നടക്കുന്ന അന്വേഷണം സുതാര്യമാകണമെങ്കില്‍ എന്‍. ശ്രീനിവാസന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ അധ്യക്ഷപദവി ഒഴിയണമെന്ന് സുപ്രീംകോടതി. അധ്യക്ഷപദവിയില്‍നിന്ന് ശ്രീനിവാസന് രാജിവെച്ചില്ലെങ്കില്‍ നീക്കം ചെയ്ത് ഉത്തരവിറക്കുമെന്നും ജസ്റ്റിസ് എ.കെ. പട്നായിക്ക് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഐ.പി. എല്‍. ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയും അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കോടയിയുടെ ഉത്തരവ്. സൂപ്പര്‍കിങ്സ് ടീമിന്റെ 'മുഖ'വും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന് വാതുവെപ്പ് കേസില്‍ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് മെയ്യപ്പന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബി.സി.സി. ഐക്കും എന്‍. ശ്രീനിവാസനും കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍.