- വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം ; എക്സൈസ് ഉദ്യോഗസ്ഥൻ തൊണ്ടിയോടെ പിടിയിൽ
- വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ വേണം : സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സംയുക്ത പാർലമെൻ്ററി സമിതി
- പിവി സിന്ധുവിന് മാംഗല്യം : വരൻ ആരാണെന്നറിയാമോ ?
- ഒപ്പമുണ്ട് എല്ലാ സഹായവുമായി : ഫെയ്ഞ്ചൽ ചുഴറ്റിയടിച്ച തമിഴ്നാടിന് ആശ്വാസവുമായി പ്രധാനമന്ത്രി
- ഐഎഎസുകാർക്കും , കേന്ദ്രസർക്കാർ ജീവനക്കാർക്കും ഭാരതീയ തത്വചിന്തയിലും, ഭഗവദ് ഗീതയിലും ഊന്നിയുള്ള പരിശീലനം : രജിസ്റ്റർ ചെയ്തത് 46 ലക്ഷം പേർ
- ‘ ഞാൻ പദവി ഏൽക്കും മുൻപ് ബന്ദികളെ മോചിപ്പിക്കണം ‘ ; ഹമാസിന് ഡൊണാൾഡ് ട്രമ്പിന്റെ അന്ത്യശാസനം
- തിരുവണ്ണാമലൈയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
- മ്യാന്മാറിൽ നിന്ന് ലഹരിക്കടത്ത് ; പിടികൂടിയത് 68 കോടി വിലവരുന്ന മെത്താംഫെറ്റാമൈൻ ഗുളികകൾ
Author: Anu Nair
‘ അഭിനയം മതിയാക്കുന്നു , ഇനി കുടുംബത്തിനൊപ്പം‘ ; പ്രഖ്യാപിച്ച് ട്വെൽത്ത് ഫെയിൽ നായകൻ വിക്രാന്ത് മാസി
അഭിനയജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ‘ട്വെല്‍ത് ഫെയില്‍’ നായകന്‍ വിക്രാന്ത് മാസി. ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സബർമതി റിപ്പോർട്ടാണ് വിക്രാന്തിന്റേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം .വിക്രാന്ത് നായകനായ ട്വെല്‍ത് ഫെയില്‍ സൂപ്പര്‍ഹിറ്റായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിരമിക്കൽ കുറിപ്പ് താരം പങ്ക് വച്ചത് . ആരാധകർക്ക് നന്ദി പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത് . കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ അഭിനയം നിർത്തുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. ‘ കഴിഞ്ഞ കുറച്ച് വർഷങ്ങൾ അങ്ങേയറ്റം സംഭവബഹുലമായിരുന്നു . നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി . മുന്നോട്ടുള്ള യാത്ര കുടുംബത്തിനൊപ്പം ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .ഒരു ഭര്‍ത്താവായും അച്ഛനായും മകനായും നടനായുമെല്ലാം ജീവിതം മുന്നോട്ട് പോകുന്നു. 2025 ൽ ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്ക് മുന്നിൽ എത്തും . കഴിഞ്ഞ രണ്ട് സിനിമകൾ പറഞ്ഞ് തീർക്കാനാകാത്ത സന്തോഷമാണ് നൽകിയത് . ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാറ്റിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും’. എന്നാണ് വിക്രാന്ത്…
കണ്ണൂർ: വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒരു കോടിയിലധികം രൂപയും 300 പവൻ സ്വർണവും കവർന്ന കേസിൽ പ്രതിയെ പിടികൂടി പൊലീസ്. മോഷണം നടന്ന വീടിന്റെ അയൽപ്പക്കത്ത് താമസിക്കുന്ന ലിജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 20-നായിരുന്നു സംഭവം.മോഷണമുതൽ വീട്ടിൽ കട്ടിലിനടിയിൽ പ്രത്യേക അറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. ഫോണ്‍ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടത്തുന്നതിനിടെ വീടിനുള്ളിലെ ഒരു സിസിടിവി ക്യാമറ പ്രതി തിരിച്ചുവച്ചിരുന്നു. അപ്രതീക്ഷിതമായി അതിൽ നിന്ന് ലഭിച്ച ദൃശ്യമാണ് കേസിൽ നിർണായകമായത്. വിരലടയാള പരിശോധനയിൽ ലിജേഷ് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതി കുറ്റമ്മതം നടത്തുകയും ചെയ്തു. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തി. വെല്‍ഡിങ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം പ്രതി…
വാഷിംഗ്ടൺ : എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജൻ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നാമനിര്‍ദേശം ചെയ്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. 2017-ല്‍ ട്രംപ് നിയമിച്ച ക്രിസ്റ്റഫര്‍ വ്രേയുടെ പിന്‍ഗാമിയായാണ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. സമര്‍ഥനായ അഭിഭാഷകനും നിരീക്ഷകനും ‘അമേരിക്ക ഫസ്റ്റ്’ പോരാളിയുമാണ് പട്ടേല്‍ എന്ന് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറയുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നതിനും നീതിക്കുവേണ്ടി പ്രതിരോധം ഉറപ്പുവരുത്തുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും ചെലവഴിച്ച തൊഴില്‍ജീവിതമായിരുന്നു പട്ടേലിന്റേതെന്നും ട്രംപ് കുറിപ്പില്‍ പറയുന്നുണ്ട്. 1985 ൽ ന്യൂയോർക്കിലാണ് കശ്യപ് പട്ടേൽ ജനിച്ചത് . ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യൻ വംശജരാണ് കശ്യപിന്റെ മാതാപിതാക്കൾ . ഗുജറാത്തിലെ വഡോദരയിലാണ് കുടുംബത്തിന്റെ വേരുകൾ . റിച്ച്മോണ്ട്സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ കശ്യപ് മയാമിയിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊലപാതകം , മയക്കുമരുന്ന്, സാമ്പത്തിക…
ധാക്ക : ബംഗ്ലാദേശിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം. എ.ടി.എന്‍ ന്യൂസ് ചാനലിന്റെ വാര്‍ത്താവിഭാഗം മുന്‍ മേധാവി കൂടിയായ മുന്നി സാഹയെയാണ് ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തത്. ശനിയാഴ്ച രാത്രി ധാക്കയിലെ കവ്‌റാന്‍ ബസാര്‍ മേഖലയിലാണ് സംഭവം. മുന്നി ഇന്ത്യൻ ഏജൻ്റാണെന്നും തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു കയ്യേറ്റം. പോലീസെത്തി കസ്റ്റഡിയിലെടുത്ത മുന്നിയെ പിന്നീട് വിട്ടയച്ചു. മുന്നിയെ ആള്‍ക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നെന്നും അവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായെന്നും ധാക്ക മെട്രോപോളിറ്റന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ആരോഗ്യസ്ഥിതിയും വനിതയാണ് എന്നതും പരിഗണിച്ച് അവരെ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷേക്ക് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തിരയുന്നയാളാണ് മുന്നിയെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരുപ്പതി : കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ തിരുപ്പതി ക്ഷേത്ര മാതൃക സ്ഥാപിക്കാൻ ഭൂമി അനുവദിച്ചു. രണ്ടര ഏക്കർ ഭൂമിയാണ് തിരുമല തിരുപ്പതിക്ഷേത്രമാതൃക സ്ഥാപിക്കാൻ അനുവദിച്ചിരിക്കുന്നത് ടിടിഡി ജോയിന്റ് എക്സിക്യൂട്ടീസ് ഓഫീസർ ഗൗതമി പ്രയാഗ് രാജിൽ അനുവദിച്ച ഭൂമി പരിശോധിച്ചു. കുംഭമേള അതോറിറ്റി ഓഫീസർ വിജയ് കിരൺ ആനന്ദ് ഒപ്പമുണ്ടായിരുന്നു . ഹിന്ദു സനാതനധർമ്മം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുപ്പതി ക്ഷേത്രമാതൃക പ്രയാഗ് രാജിൽ ഒരുക്കുന്നത് . രാജ്യത്തെ ഏറ്റവും വലിയ മതസമ്മേളനമായാണ് കുംഭമേളയെ കണക്കാക്കുന്നത് . ജനുവരി 12 നാണ് പ്രയാഗ് രാജിൽ കുംഭമേള ആരംഭിക്കുക. 30 കോടി മുതൽ 50 കോടി വരെ ഭക്തർ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .വിവിധനഗരങ്ങളിൽ നിന്ന് 6580 റെഗുലർ ട്രെയിനുകളും , ആയിരത്തോളം സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തും.
വിശാഖപട്ടണം : സംസ്ഥാന വഖഫ് ബോർഡ് പിരിച്ച് വിട്ട് ആന്ധ്രാപ്രദേശ് സർക്കാർ . ശനിയാഴ്ചയാണ് ചന്ദ്രബാബു നായിഡു സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.വഖഫ് ബിൽ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതിന് പിന്നാലെയാണ് ഈ തീരുമാനം. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉത്തരവും സർക്കാർ പിൻവലിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ ബോർഡ് രൂപീകരിച്ചിരുന്നു.വഖഫ് ബോർഡ് അംഗങ്ങളുടെ നാമനിർദേശം ചോദ്യം ചെയ്ത് ഹർജിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 21ന് വഖഫ് ബോർഡ് ചെയർമാൻ നിയമന നടപടികൾ താൽക്കാലികമായി നിർത്തിവച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചതായി മന്ത്രി എൻ.എം.ഡി.ഫാറൂഖ് വ്യക്തമാക്കി.
തമിഴ് ചിത്രം ഗാട്ടാ ഗുസ്തിയിൽ അഭിനയിക്കുന്നതിന് വേണ്ടി പത്ത് കിലോയോളം ഭാരം കൂട്ടേണ്ടി വന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘വരത്തൻ, മായാനദി എന്നീ സിനിമകൾ കഴിഞ്ഞ ഉടനെ വന്ന സിനിമയാണ് ഗാട്ടാ ഗുസ്തി. അന്ന് ഇത് ചെയ്‌താൽ ശെരിയാവില്ല എന്നോർത്ത് വിട്ടതാണ്. കഥ മോശമായത് കൊണ്ടല്ല ഞാൻ ചെയ്താൽ ശെരിയാവില്ല എന്നതുകൊണ്ടാണ് വിട്ടത് ആരോഗ്യപരമായി ആ സിനിമ ചെയ്യാൻ എനിക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് ഒരുപാട് പരിക്കുകളുണ്ടായി. ആദ്യ ഷോട്ട് തന്നെ പാളി. സിനിമയ്ക്ക് വേണ്ടി എനിക്ക് റെഡിയാകാനുള്ള സമയം കുറവായിരുന്നു. കഥാപാത്രത്തെ കണ്ടാൽ സ്ട്രോങ് ആണെന്ന് തോന്നണം. അതിന് വേണ്ടി പത്ത് കിലോ വണ്ണം കൂട്ടിയിരുന്നു. വണ്ണം വയ്ക്കാൻ അഞ്ച് മാസമെടുത്തു’. അന്ന് പരിക്കൊക്കെ പറ്റി. എങ്ങനെ പറ്റുന്നുവെന്ന് പോലും അറിയില്ല. നായികന്മാരൊക്കെ എങ്ങനെയാണ് ഈ ഫൈറ്റ് സീനൊക്കെ ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചുപോയി. ഗുസ്തി പരിശീലിച്ച് ആദ്യ ഷോട്ട്…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് .പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ മഴ ശക്തമാക്കുക.ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത് പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ഇടുക്കി , എറണാകുളം , തൃശൂർ, പാലക്കാട് ,മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെലോ അലർട്ട് ആയിരിക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ചെന്നൈ ; ആഞ്ഞടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ ദുരിതം വിതയ്ക്കുകയാണ്. നാടും നഗരവും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ നാലു മരണമാണ് റിപ്പോർട്ട് ചെയ്തത് . ഒഡിഷ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ സ്വദേശി ചന്ദ്രൻ വൈദ്യുതാഘാതമേറ്റാണ് മരിച്ചത് . സ്വകാര്യ ഷോറൂമിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ബ്രോഡ്‌വേയിലെ വീടിനടുത്തുള്ള എടിഎം കിയോസ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. എടിഎം കിയോസ്‌കിൻ്റെ വാതിൽ തള്ളുന്നതിനിടെ ചന്ദ്രൻ തെന്നി പുറത്തേയ്ക്ക് വീണു. ഇതിനിടെ ഇലക്‌ട്രിക് പോസ്റ്റിന് അടുത്തുള്ള ഇരുമ്പ് തൂണിൽ അബദ്ധത്തിൽ പിടിച്ചു. കേടായ കേബിളിൽ നിന്ന് ഷോക്കേറ്റ ചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാരാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് പോലീസിനെ അറിയിച്ചത് .
കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയവർ വരുന്നുവെന്ന് ഇ.പി ജയരാജൻ. സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ . സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്‌റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ പല മേഖകളിലായി അവരുടെ പ്രവർത്തനം വ്യാപിക്കുകയാണ് . അതിന്റെ ഭാഗമായാണ് ഇവിടെ വലതുപക്ഷ ശക്തികൾ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാൻ നമ്മുടെ സഖാക്കൾക്ക് കഴിയാതെ പോകുന്നു . ഈ രീതിയിലുള്ള ആക്രമണങ്ങൾ നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് . മാധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. പാർട്ടിക്കുള്ളിൽ വിമർശനങ്ങളാകാം .പക്ഷെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന പേരിൽ ഓരോ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ് . പാർട്ടി പ്രവർത്തകർ തമ്മിൽ മാനസിക ഐക്യവും…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.