- വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം ; എക്സൈസ് ഉദ്യോഗസ്ഥൻ തൊണ്ടിയോടെ പിടിയിൽ
- വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ വേണം : സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സംയുക്ത പാർലമെൻ്ററി സമിതി
- പിവി സിന്ധുവിന് മാംഗല്യം : വരൻ ആരാണെന്നറിയാമോ ?
- ഒപ്പമുണ്ട് എല്ലാ സഹായവുമായി : ഫെയ്ഞ്ചൽ ചുഴറ്റിയടിച്ച തമിഴ്നാടിന് ആശ്വാസവുമായി പ്രധാനമന്ത്രി
- ഐഎഎസുകാർക്കും , കേന്ദ്രസർക്കാർ ജീവനക്കാർക്കും ഭാരതീയ തത്വചിന്തയിലും, ഭഗവദ് ഗീതയിലും ഊന്നിയുള്ള പരിശീലനം : രജിസ്റ്റർ ചെയ്തത് 46 ലക്ഷം പേർ
- ‘ ഞാൻ പദവി ഏൽക്കും മുൻപ് ബന്ദികളെ മോചിപ്പിക്കണം ‘ ; ഹമാസിന് ഡൊണാൾഡ് ട്രമ്പിന്റെ അന്ത്യശാസനം
- തിരുവണ്ണാമലൈയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ 7 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
- മ്യാന്മാറിൽ നിന്ന് ലഹരിക്കടത്ത് ; പിടികൂടിയത് 68 കോടി വിലവരുന്ന മെത്താംഫെറ്റാമൈൻ ഗുളികകൾ
Author: Anu Nair
കൊല്ലം : വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ സ്വദേശി ഷൈജുവാണ് പിടിയിലായത്.പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൈജുവിനെ തൊണ്ടി സഹിതം പിടികൂടിയത്. 2023 ഡിസംബർ ഒന്നിനാണ് ചിതറ മാങ്കോട് തെറ്റിമുക്ക് സ്വദേശിയായ അൻസാരി വ്യാജവാറ്റ് നടത്തുന്നതായി ചടയമംഗലം എക്സൈസിന് വിവരം ലഭിക്കുന്നത് . രാത്രിയോടെ വീട്ടിൽ എത്തിയ എക്സൈസ് അൻസാരിയെ അറസ്റ്റ് ചെയ്യുകയും , വാറ്റ് ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തു. 42 ദിവസം റിമാൻഡിൽ കഴിഞ്ഞ അൻസാരി ജാമ്യത്തിലിറങ്ങി. വീട്ടിൽ എത്തിയതിന് പിന്നാലെയാണ് വീട്ടിലെ കിടപ്പു മുറിയിലെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന 5 പവൻ മാലയും, പത്ത് ഗ്രാം വരുന്ന ലോക്കറ്റും മോഷണം പോയതായി മനസിലാക്കിയത് . ഇതിനു പുറമേ മൊബൈൽ ഫോണും ഒരു ടോർച്ച് ലൈറ്റും മോഷണം പോയിരുന്നു. വൈകാതെ ചിതറ പൊലീസിൽ പരാതി നൽകി. എന്നാൽ ആദ്യഘട്ടത്തിൽ പോലീസ്…
ന്യൂഡൽഹി: സംസ്ഥാനങ്ങളോട് വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംയുക്ത പാർലമെൻ്ററി കമ്മിറ്റി .വഖഫ് നിയമത്തിലെ സെക്ഷൻ 40 അനുസരിച്ച് വഖഫ് ബോർഡുകൾ അവകാശപ്പെടുന്ന സ്വത്തുക്കളുടെ വിശദാംശങ്ങളും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വഴി സംസ്ഥാനങ്ങളിൽ നിന്ന് സമിതി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വഖഫ് സ്വത്തുക്കളും സർക്കാരിൻ്റെയോ സർക്കാർ ഏജൻസികളുടെയോ കൈവശം അനധികൃതമായി വച്ചിരിക്കുന്ന വസ്തുക്കളുടെ വിശദാംശങ്ങളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. 2005-06 കാലഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾ അനധികൃത കയ്യേറ്റങ്ങളെക്കുറിച്ച് സച്ചാർ കമ്മിറ്റിയെ അറിയിച്ചിരുന്നു.സച്ചാർ കമ്മിറ്റിയുടെ കണക്കനുസരിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ വഖഫ് സ്വത്തുക്കളുടെ സത്യാവസ്ഥയും പുതുക്കിയ വിശദാംശങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നൽകാനും സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും, സോഫ്റ്റ് വെയർ കമ്പനിയായ പോസിഡെക്സ് ടെക്നോളജിസ് (Posidex Technologies) എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട ദത്ത സായി ആണ് വരൻ. ഈ മാസം 22 ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം. ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങൾ നീളുന്ന പരിചയമാണെന്നും , എന്നാൽ ഒരുമാസം മുൻപാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി. രമണ പറഞ്ഞു.ജനുവരിയിൽ സിന്ധു വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാൽ അതിനുമുൻപുള്ള ഇടവേളയിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും രമണ പറഞ്ഞു. ഡിസംബർ 20 മുതല്‍ 3 ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഡിസംബർ 24ന് ഹൈദരാബാദിൽ വച്ചാണ് വിവാഹസത്കാരം.. 2016, 2020 ഒളിമ്പിക്സുകളിൽ മെഡൽജേതാവാണ് 29 കാരിയാണ് സിന്ധു. കഴിഞ്ഞദിവസം സയ്യിദ് മോദി ടൂർണമെന്റിലെ വനിതാ സിംഗിൾസിൽ കിരീടം സ്വന്തമാക്കി.
ന്യൂഡൽഹി : തമിഴ്നാട്ടിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായ വാഗ്ദാനങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പ്രധാനമന്ത്രി സംസാരിച്ചു. സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും സ്റ്റാലിന് ഉറപ്പുനൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് വടക്കൻ തമിഴ്‌നാട്ടിൽ ഉയർന്ന വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. തിരുവണ്ണാമലയിൽ ഡിസംബർ ഒന്നിന് രാത്രി മഴയ്ക്കിടെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മലമുകളിൽ നിന്ന് ഉരുൾപൊട്ടിയ പാറക്കൂട്ടം വീടിന് മുകളിലേക്ക് തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി.. 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി.
ന്യൂഡൽഹി : ഐ എ എസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും, ഭഗവദ് ഗീതയിലും ഊന്നിയുള്ള തദ്ദേശീയ പരിശീലന സമ്പ്രദായം നടപ്പാക്കാൻ കേന്ദ്രസർക്കാർ. പുതിയ ഇന്ത്യ എന്ന കാഴ്ച്ചപ്പാടിന് അനുസൃതമായി, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പാകത്തിന് ഉദ്യോഗസ്ഥരെ സജ്ജമാക്കുകയാണ് ലക്ഷ്യം. വൈദഗ്ധ്യവും അറിവും രൂപപ്പെടുത്താനുള്ള കര്‍മയോഗി പദ്ധതിയിലാണ് പുതിയ പരിശീലനരീതി കൊണ്ടുവരുന്നത്. ഒന്നര വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് ഇത് രൂപപ്പെടുത്തിയത് . 32 ലക്ഷം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കാവും ആദ്യ ഘട്ടത്തിൽ പരിശീലനം . നിലവിൽ 46 ലക്ഷം പേർ കർമയോഗിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10.4 ലക്ഷം പേര്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്രസർവീസുകാർക്ക് മാത്രമല്ല സംസ്ഥാനതലത്തിലും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന . 60 മന്ത്രാലയങ്ങളിലെയും, 93 വകുപ്പുകളിലെയും,2600 സ്ഥാപനങ്ങളിലെയും ജീവനക്കാർ ഇതിന്റെ ഭാഗമാകും . കർമയോഗിയുടെ ഭാഗമായി എന്ന പോര്‍ട്ടലില്‍ 1500 കോഴ്സുകള്‍ ഉള്‍പ്പെടുത്തി. ഒരു വർഷത്തിനുള്ളിൽ ഇത് 5000 ആക്കും . ഈ കോഴ്സുകളിൽ കുറഞ്ഞത്…
വാഷിംഗ്ടൺ : ജനുവരിയിൽ താൻ സ്ഥാനമേൽക്കും മുൻപ് ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഉത്തരവാദികൾക്ക് കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രമ്പ് മുന്നറിയിപ്പ് നൽകി. ”2025 ജനുവരി 20നു മുൻപ് ബന്ദികളെ ഉടൻ മോചിപ്പിക്കുക. അല്ലെങ്കിൽ അതിന് ഉത്തരവാദികളായവർക്ക് യുഎസ്എയുടെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നൽകും” – ട്രംപ് വ്യക്തമാക്കി. ട്രംപ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്ന ദിവസമാണ് ജനുവരി 20. 2023 ഒക്ടോബർ 7 ന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ 250 ഓളം ഇസ്രയേൽ പൗരന്മാരെ ഹമാസ് പിടികൂടിയിരുന്നു. അവരിൽ 100 ഓളം പേർ ഇപ്പോഴും ഗാസയിൽ തടവിൽ തുടരുകയാണ്. എന്നാൽ ബന്ദികളിൽ മുന്നിലൊന്ന് പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേൽ അധികൃതർ പറയുന്നത്. ട്രംപിൻ്റെ അന്ത്യശാസനത്തെ ഇസ്രായേൽ സ്വാഗതം ചെയ്തു. “നന്ദി, നിയുക്ത പ്രസിഡൻ്റ്, നിങ്ങളെ അനുഗ്രഹിക്കുന്നു. ഞങ്ങളുടെ സഹോദരി, സഹോദരന്മാർ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന നിമിഷത്തിനായി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു! ” – ഇസ്രായേൽ…
ചെന്നൈ: തിരുവണ്ണാമലൈയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ 7 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് കുട്ടികളുള്‍പ്പെടെ ഏഴ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാനാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം ഫെഞ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുളള മഴക്കടുതിയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടിയിരുന്നു. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞു. ഇതോടെ ചെന്നെയില്‍ നിന്ന് തെക്കന്‍ജില്ലകളിലേക്കുള്ള ട്രെയിന്‍ ,റോഡ് ഗതാഗതം തടസപ്പെട്ടു.
സോഖാവ്താർ : അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടിയുടെ ഭാഗമായി മിസോറാമിലെ അസം റൈഫിൾസ് സോഖാവ്തർ പോലീസിൻ്റെ സഹകരണത്തോടെ 68 കോടി രൂപ വിലവരുന്ന 22.676 കിലോ മെത്താംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച സോഖാവ്തറിലെ ബാലു കൈ ഏരിയയ്ക്ക് സമീപത്ത് നിന്നുമാണ് ഇവ കണ്ടെടുത്തത്. ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സേന തിരച്ചിൽ ആരംഭിച്ചിരുന്നു. തവിട്ടുനിറത്തിലുള്ള ചാക്കുമായി ടിയാവു നദി മുറിച്ചുകടക്കുന്ന യുവാവ് സേനയെ കണ്ട ഉടൻ ചരക്ക് ഉപേക്ഷിച്ച് മ്യാൻമറിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് സേന നടത്തിയ സമഗ്രമായ പരിശോധനയിൽ 22.676 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ കള്ളക്കടത്ത് തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി മിസോറമിലെ ചമ്പൈ ജില്ലയിലുള്ള സോഖാവത്തറിലെ പോലീസ് വകുപ്പിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കാർട്ടലുകളെ പിടികൂടാൻ അസം റൈഫിൾസും പ്രാദേശിക പോലീസും നിരവധി ഓപ്പറേഷനുകളാണ് നടത്തി വരുന്നത്. നവംബർ 30 ന് അസം റൈഫിൾസ് ആൻ്റി നാർക്കോട്ടിക് സ്ക്വാഡ്, എക്സൈസ് ആൻഡ്…
ആലപ്പുഴ : കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏഴ് പേർ സഞ്ചരിക്കേണ്ട കാറിൽ 11 പേരെ കുത്തിനിറച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുവെന്നാണ് എംവിഡി പറയുന്നത്. പലരും മടിയിലിരുന്നാകാം യാത്ര ചെയ്തതെന്നാണ് സൂചന. മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്നാണ് ആരോഗ്യസർവകലാശാല അറിയിച്ചിരിക്കുന്നത്. മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ എറണാകുളത്ത് നടക്കും. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ്…
തിരുവനന്തപുരം: സിപിഎം പുറത്താക്കിയ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. മധുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം അറിയിച്ചിരുന്നതിന് പിന്നാലെയാണിത്.സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ സാമ്പത്തികവും , സംഘടനവിരുദ്ധവുമായ പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് മധുവിനെതിരെ നടപടി എടുത്തത് .കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മധുവിനെ പുറത്താക്കാൻ തീരുമാനമായിരുന്നു. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി. ജോയ് അഭിപ്രായപ്പെട്ടു. മധുവിനെതിരെ ജോയി നിയമനടപടി സ്വീകരിക്കും. സിവിലായും ,ക്രിമിനലായും കേസ് നൽകും . ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകി. തന്നെ മധു പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു. പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് മധുവും നിലപാടറിയിച്ചതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയുണ്ടായത്.ജോയി ജില്ലയിലാകമാനം ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണെന്നും അതിന് കൂട്ടു നിൽക്കാൻ തനിക്കാവില്ലെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.