Author: Suneesh

ന്യൂഡൽഹി: ക്യു ആർ കോഡ് ഉൾപ്പെടുത്തിയ പുതിയ പാൻ കാർഡിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഉപയോഗിക്കാൻ കഴിയുന്ന കാർഡാണ് ഇത്. പാൻ, ടാൻ സേവനങ്ങളും പിൽക്കാലത്ത് നികുതി സംബന്ധമായ എല്ലാ രേഖകളും ഡിജിറ്റലാക്കുക എന്നതാണ് പാൻ 2.0യുടെ ലക്ഷ്യം. കടലാസ് രഹിതവും പരിസ്ഥിതിസൗഹൃദവുമായ ഈ കാർഡ് അതിവേഗ ഡിജിറ്റൽ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. പാൻ കാർഡ് ഡിജിറ്റൽ ആകുന്നതോടെ ഉയരുന്ന, സൈബർ തട്ടിപ്പ് എന്ന ആശങ്ക ഒഴിവാക്കാൻ കേന്ദ്രീകൃത പോർട്ടൽ സജ്ജമാക്കിയതായി കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. മികച്ച സുരക്ഷയാണ് പാൻ 2.0യുടെ മറ്റൊരു സവിശേഷത. വിവരങ്ങളുടെ കാര്യത്തിൽ കൂടുതൽ കൃത്യതയും ഇത് പ്രദാനം ചെയ്യുന്നു. നിലവിൽ പാൻ കാർഡ് ഉള്ളവർക്ക് പാൻ 2.0യിലേക്കുള്ള മാറ്റം സൗജന്യമാണ്. പാൻ 2.0 വന്നാലും നിലവിലെ പാൻ കാർഡുകൾ അസാധുവാകില്ല. പാൻ 2.0 ലഭ്യമാകാൻ നേരിട്ട് അപേക്ഷ നൽകേണ്ടതില്ല. പാൻ 2.0 പ്രാബല്യത്തിൽ വരുന്ന തീയതി…

Read More

കൊല്ലം: കടം വാങ്ങിയ 20,000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് 6 ദിവസത്തെ യാതനകൾക്കൊടുവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. കൊട്ടിയം മൈലാപൂരിൽ വെച്ച് നവംബർ 26ന് ചൊവ്വാഴ്ചയായിരുന്നു റിയാസിനെ സുഹൃത്തുക്കളും മൈലാപ്പൂർ സ്വദേശികളുമായ ഷഫീക്ക്, തുഫൈൽ എന്നിവർ ചേർന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ഓട്ടോറിക്ഷയിൽ വെച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. മദ്യപാനത്തിന് ശേഷമായിരുന്നു അതിക്രമം. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ നിലവിൽ വധശ്രമത്തിന് റിമാൻഡിലാണ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ തീരുമാനം. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനാൽ നിരക്ക് വർദ്ധന അനിവാര്യമായി വന്നിരിക്കുകയാണ് എന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വേനൽക്കാല ഉപഭോഗത്തിന് പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. നിരക്ക് വർധന ജനങ്ങൾക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കും. റെഗുലേറ്ററി കമ്മീഷൻ ഹിയറിംഗ് കഴിഞ്ഞു. റെഗുലേറ്ററി കമീഷൻ ഉടൻ കെഎസ്ഇബിക്ക് റിപ്പോർട്ട് കൈമാറും. റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ വിഷയം സർക്കാരിന്റെ പരിഗണനക്ക് വിടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. എന്നാൽ നിലവിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. 70 ശതമാനം വൈദ്യുതി, സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത്…

Read More

തിരുവനന്തപുരം: വളപട്ടണത്ത് അരി മൊത്ത വ്യാപാരിയുടെ വീട്ടിൽ നിന്നും മോഷണം പോയ ഒരു കോടി രൂപയും 300 പവനും അയൽക്കാരന്റെ പക്കൽ നിന്നും കണ്ടെടുത്ത സാഹചര്യത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പലതരത്തിലുള്ള ചർച്ചകളും നടക്കുകയാണ്. മോഷ്ടാവ് മാത്രമല്ല, ഇത്രയും തുകയും സ്വർണ്ണവും വീട്ടിൽ സൂക്ഷിച്ച വ്യക്തിയും കുറ്റക്കാരനാണെന്നും, ഇത്രയും മുതൽ വീട്ടിൽ സൂക്ഷിക്കാൻ ഇയാൾക്ക് അനുവാദമുണ്ടോയെന്നും ഒക്കെയുള്ള ചോദ്യങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ്, ഇന്ത്യയിൽ ഒരാൾക്ക് നിയമപരമായി പരമാവധി എത്ര രൂപ വരെ വീട്ടിൽ സൂക്ഷിക്കാം എന്നത്. വീട്ടിലോ ഓഫീസിലോ അനധികൃതമായി സൂക്ഷിച്ച പണവും വിലയേറിയ വസ്തുക്കളും കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ നിത്യേന കാണുന്നുണ്ട്. ചിലപ്പോൾ ഇങ്ങനെ സൂക്ഷിക്കുന്ന പണവും മറ്റ് വസ്തുക്കളും കണ്ടുകെട്ടാറുണ്ട്. ചില കേസുകളിൽ അറസ്റ്റുകളും നടക്കാറുണ്ട്. ഒരു പരിധിക്ക് മേൽ പണം വീട്ടിൽ സൂക്ഷിക്കുന്നത് കുറ്റകരമാണോ? ഇന്ത്യയിൽ വീടുകളിൽ സൂക്ഷിക്കാവുന്ന പരമാവധി പണത്തിന്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരത്തേ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എറണാകുളം, ഇടുക്കി, തൃശ്ശുർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മധ്യ തെക്കൻ കേരളത്തിലെ മലയോരമേഖകളിൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രക്ക് നിരോധനം ഏർപ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഡിസംബർ 4 വരെ നിരോധിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 2 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെയും…

Read More

വയനാട്: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാന്‍ പാടില്ലെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വയനാട് കളക്ടർ പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ്.

Read More

ബംഗലൂരു: കന്നഡ നടി ശോഭിത ശിവണ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗച്ചിബൗളിയിലെ കൊന്ദാപൂരിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ്, മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചു. ഹാസനിലെ സകലേഷ്പൂർ സ്വദേശിനിയായ ശോഭിത, എറടൊണ്ടാല മൂറു, എടിഎം, ഒൻഡു കതേ ഹേളുവാ, ജാക്ക്പോട്ട്, അപാർട്ട്മെന്റ് ടു മർഡർ, വന്ദന തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിവാഹിതയായ ശേഷം ഹൈദരാബാദിലായിരുന്നു താമസം. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത ശോഭിത സാമൂഹിക മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. ശനിയാഴ്ച രാത്രിയായിരിക്കം മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും അവർ സാമൂഹിക മാദ്ധ്യമങ്ങളിൽ സംവദിച്ചിരുന്നു എന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ ശോഭിതയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Read More

ന്യൂഡൽഹി: നവംബറിലെ ജി എസ് ടി വരുമാനത്തിൽ 8.5 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി ധനകാര്യ മന്ത്രാലയം. കഴിഞ്ഞ നവംബറിൽ 1.68 ലക്ഷം കോടിയായിരുന്ന ജി എസ് ടി വരുമാനം ഈ നവംബറിൽ 1.82 ലക്ഷം കോടിയായാണ് ഉയർന്നിരിക്കുന്നത്. കേന്ദ്ര ജി എസ് ടി വരുമാനം 34,141 കോടി രൂപയും സംസ്ഥാന ജി എസ് ടി വരുമാനം 43,047 കോടി രൂപയും സംയുക്ത ജി എസ് ടി വരുമാനം 91,828 കോടി രൂപയും സെസ് 13,253 കോടി രൂപയുമാണ്. നവംബറിൽ ആഭ്യന്തര ഉത്പാദനത്തിൽ നിന്നുമുള്ള ജി എസ് ടി 9.4 ശതമാനം ഉയർന്ന് 1.40 ലക്ഷം കോടിയിലും ഇറക്കുമതി തീരുവയിൽ നിന്നുമുള്ള വരുമാനം 6 ശതമാനം ഉയർന്ന് 42,591 കോടിയിലുമെത്തി. അതേസമയം സംസ്ഥാനങ്ങൾക്കുള്ള വിഹിതം 19,259 കോടിയാണ് കഴിഞ്ഞ മാസം നൽകിയത്. കഴിഞ്ഞ വർഷം ഇതേ സമയത്തെ റീഫണ്ടിൽ നിന്നും 8.9 ശതമാനം കുറവാണ് ഇത്. മൊത്തം ജി എസ് ടി വരുമാനം…

Read More

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് ഏകദേശം 18 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില 1818.50 രൂപയായി. നേരത്തേ ഇത് 1802 രൂപയായിരുന്നു. നവംബർ ഒന്നാം തീയതിയും സിലിണ്ടറിൻ്റെ വില വർധിപ്പിച്ചിരുന്നു. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടർ വില 1927 രൂപയാണ്. നേരത്തേ ഇത് 1911.50 രൂപയായിരുന്നു. മുംബൈൽ സിലിണ്ടറിന്റെ വില 1754.50 രൂപയായിരുന്നു. ഇത് ഇപ്പോൾ 1771 രൂപയായി ഉയർന്നു. ചെന്നൈയിൽ 1964.50 രൂപയിൽ നിന്നും 1980.50 രൂപയായാണ് വില ഉയർന്നിരിക്കുന്നത്. അതേസമയം, ഗാർഹിക പാചക വാതക സിലിണ്ടറിൻ്റെ വില ഇത്തവണയും മാറ്റമില്ലാതെ തുടരുകയാണ്. 2024 ഓഗസ്റ്റ് 1 മുതൽ ഡൽഹിയിൽ 803 രൂപ, കൊൽക്കത്തയിൽ 829 രൂപ, മുംബൈയിൽ 802.50 രൂപ, ചെന്നൈയിൽ 818.50 രൂപ എന്നിങ്ങനെയാണ് ഗാർഹിക പാചക വാതകത്തിന്റെ വില.

Read More

ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറുന്നത് ആത്മഹത്യാ പ്രേരണയായി കരുതാനാകില്ലെന്ന് സുപ്രീം കോടതി. അസംതൃപ്തമായ ബന്ധത്തിൽ നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തുവരാൻ ആർക്കും അവകാശമുണ്ട്. എന്നാൽ പ്രണയബന്ധത്തിൽ നിന്നും പിന്മാറിയ ശേഷം ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. പ്രണയബന്ധത്തിൽ നിന്ന് പിന്മാറുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് നിരീക്ഷിച്ച കോടതി, കമറുദ്ദീൻ ദസ്തഗീർ സനാദി എന്ന വ്യക്തിയെ കുറ്റവിമുക്തനാക്കി. ഇയാൾക്കെതിരെ വഞ്ചന, ആത്മഹത്യാ പ്രേരണ, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾക്ക് കർണാടക ഹൈക്കോടതി വിധിച്ച ശിക്ഷയും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ അടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. നേരത്തേ, സനാദിയെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് കർണാടക സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ സ്വീകരിച്ച കർണാടക ഹൈക്കോടതി, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നിവ പ്രതി ചെയ്തതായി കണ്ടെത്തുകയും ഇയാൾക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയായി…

Read More