നെറ്റിയിൽ കൊമ്പ് മുളച്ചതോടെ സോഷ്യ മീഡിയയിൽ സ്റ്റാർ ആയിരിക്കുകയാണ് ഈ ചൈനീസ് മുത്തശി . 107 കാരിയായ ചെൻ ആണ് നെറ്റിയിൽ കൊമ്പ് മുളച്ചത് . ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ ഡൂയിനാണ് ഈ മുത്തശിയുടെ ചിത്രങ്ങൾ പങ്ക് വച്ചത്.
മുത്തശിയുടെ ഈ കൊമ്പിന് മാന്ത്രിക ഗുണങ്ങളുണ്ടെന്നാണ് ചൈനയിൽ പലരും വിശ്വസിക്കുന്നത് . മാത്രമല്ല ഇതാണ് ചെന്നിന്റെ ആയുസിന്റെ രഹസ്യമെന്നും ചിലർ പറയുന്നു. ‘ ദീർഘായുസിന്റെ സൈറൺ ‘ എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് .
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ചെന്നിന് ആയുസ് കൂടുതലാണെന്ന് മാത്രമല്ല ആരോഗ്യവുമുണ്ട് . നല്ല ഉന്മേഷവും , വിശപ്പും , ഊർജ്ജവും ഒക്കെയുണ്ട് ഈ മുത്തശിയ്ക്ക് . ഇതിനെല്ലാം കാരണം ഈ നാലിഞ്ചുള്ള കൊമ്പാണെന്നാണ് ചൈനാക്കാർ പറയുന്നത് . ഒരു കാരണവശാലും ഇത് നീക്കം ചെയ്യരുതെന്നും ചിലർ പറയുന്നു.
അതേസമയം ഇത്തരം കേസുകൾ അപൂർവ്വമാണെന്നും , കട്ടേനിയസ് ഹോൺസ് എന്ന അപൂർവ്വ ത്വക്ക് രോഗമാണിതെന്നും ഡോക്ടർമാർ പറയുന്നു .60 നും , 70 നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കാണപ്പെടുന്നതെന്നും , ഇത് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും ഇതിന് വളർച്ചയുണ്ടായാൽ കാൻസർ പോലെയുള്ള സാദ്ധ്യതകൾ ആകാമെന്നും ഡോക്ടർമാർ പറയുന്നു .