Author: admin

ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ ഒരു ഐടി തകരാറിന്റെ വാർത്ത കേട്ടാണ് 2024 ജൂലൈ 19ന് പുലർച്ചെ യുകെയിലെ ജനങ്ങൾ ഉറക്കമുണർന്നത്. ആരോഗ്യ, വ്യോമയാന മേഖലകൾ മുതൽ സൂപ്പർ മാർക്കറ്റുകൾ, ആഗോള സാമ്പത്തിക സേവനങ്ങൾ എന്നിവയെ വരെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയ തകരാർ ലോകത്തെ ആകമാനം സ്തംഭിപ്പിച്ചു. വാർത്ത കാട്ടുതീ പോലെ പടർന്നതോടെ, വിപണിയിൽ മൈക്രോസോഫ്റ്റിന്റെ ഓഹരികൾ കൂപ്പുകുത്തി. നിക്ഷേപകർക്ക് വലിയ തോതിൽ നഷ്ടങ്ങൾ സംഭവിച്ചു. മൈക്രോസോഫ്റ്റിന്റെ പുതിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്ത മിക്ക കമ്പ്യൂട്ടറുകളും താൽക്കാലികമായി പ്രവർത്തനരഹിതമായതാണ് പ്രശ്നമായത്. മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് സേവനങ്ങളെ ബാധിച്ച ഐടി തകരാറാണ് വില്ലനായത്. മൈക്രോസ്ഫ്റ്റ് 365 ഉൾപ്പെടെയുള്ള ക്ലൗഡ് സോഫ്റ്റ്വെയർ പ്രോഗ്രാമുകൾക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന സൈബർസുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്ട്രൈക്ക് സമയോചിതമായി ഉണർന്ന് പ്രവർത്തിച്ചതിനാൽ തകരാർ തിരിച്ചറിഞ്ഞ് പരിഹരിക്കപ്പെട്ടുവെങ്കിലും, സംഭവം ലോകത്തിന്റെ വിവിധ കോണുകളിലും പല തരത്തിലുമുള്ള ചർച്ചകൾക്കും ആശങ്കകൾക്കും വഴി വെച്ചു. ഐടി തകരാറിനെ കുറിച്ച് ക്രൗഡ് സ്ട്രൈക്ക് പിന്നീട് വിശദമായ പ്രസ്താവന…

Read More