Author: admin

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ചയെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതിപക്ഷം വീഡിയോ കൂടി പുറത്തുവിട്ട സാഹചര്യത്തിൽ വിശദീകരണവുമായി ലോക്സഭാ സെക്രട്ടറിയറ്റ്. ചോർച്ച സാരമുള്ളതല്ല. വിഷയം കൃത്യമായി പരിശോധിച്ചു. ലോബിക്ക് മുകളിലെ സ്ഫടിക കമാനം ഉറപ്പിക്കുന്നതിനായി ഉപയോഗിച്ച പശയാണ് ചോർച്ചയ്ക്ക് കാരണമെന്ന് സെക്രട്ടറിയറ്റ് വിശദീകരിച്ചു. സ്വാഭാവിക പ്രകാശം മന്ദിരത്തിനുള്ളിൽ ലഭിക്കുന്നതിന് വേണ്ടിയാണ് സ്ഫടിക താഴികക്കുടം സ്ഥാപിച്ചത്. ചോർച്ച ഒരിടത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അത് അതിവേഗം പരിഹരിച്ചുവെന്നും ലോക്സഭാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോബിയിൽ നിന്നും വെള്ളം ചോരുന്നതും, ചോർന്ന വെള്ളം ശേഖരിക്കാൻ ബക്കറ്റ് സ്ഥാപിച്ചതുമായ വിവരം ദൃശ്യങ്ങൾ സാഹിതം കോൺഗ്രസ് എം പി മാണിക്കും ടാഗോർ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. വിഷയം പാർലമെന്റ് ചര്ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Read More

ന്യൂഡൽഹി: വ്യാജരേഖ ചമയ്ക്കലും വഞ്ചനാകുറ്റവും തെളിയിക്കപ്പെട്ട വിവാദ ഐ എ എസ് ട്രെയിനി പൂജ ഖേദ്കർക്കെതിരെ യു പി എസ് സി ശക്തമായ നടപടികള്‍ കൈക്കൊണ്ടു. നിലവിലെ സെലക്ഷൻ നഷ്ടമാകുന്നതിന് പുറമേ ഇവർക്ക് ഇനി ഒരു പരീക്ഷകളിലും പങ്കെടുക്കാൻ സാധിക്കില്ല. എന്നാൽ, ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ കുറ്റം ആരോപിച്ച് പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ നടക്കുന്നത് എന്നാണ് ഖേദ്കർ കോടതിയെ അറിയിച്ചത്. എന്നാൽ, സംവിധാനത്തെയാകെ അനഭിമതമായ പ്രവൃത്തിയിലൂടെ പൂജ വഞ്ചിച്ചിരിക്കുകയണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഐ എ എസ് സെലക്ഷൻ ലഭിക്കുന്നതിനായി പൂജ തന്റെ മതാപിതാക്കളുടെ പേരുകൾ തിരുത്തി. ഇത് പരീക്ഷാ സംവിധാനത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ്. ന്യായമായും തിരഞ്ഞെടുക്കപ്പെടേണ്ട മറ്റ് മത്സരാർത്ഥികളുടെ അവസരം ഇവർ ഇല്ലാതാക്കാൻ ശ്രമിച്ചു. പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഒബിസി ക്വാട്ട പ്രകാരം ക്രീമിലെയർ, നോൺ ക്രീമിലെയർ ഘടനകൾ നിലവിലുണ്ട്. പൂജയുടെ പിതാവിന് 53 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ഉണ്ട്. എന്നാൽ ഇത് മറച്ചുവെക്കുന്നതിനായി, തന്റെ മാതാപിതാക്കൾ…

Read More

ന്യൂഡൽഹി: മതിയായ കാരണം ബോധിപ്പിക്കാതെ ഇന്ത്യൻ വിദ്യാർത്ഥികളെ അമേരിക്ക മടക്കി അയക്കുന്നു എന്ന കണ്ടെത്തൽ ശരിവെച്ച് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ ഇത്തരത്തിൽ 48 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് അമേരിക്ക മടക്കി അയച്ചതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് പാർലമെന്റിൽ വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ നിന്നുമുള്ള ടിഡിപി ലോക്സഭാംഗം ബി കെ പാർത്ഥസാരഥിയാണ് വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. പാർത്ഥസാരഥിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി കണക്കുകൾ വിശദീകരിച്ചത്. അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും അനധികൃത കുടിയേറ്റം ഉണ്ടാകുന്നു എന്നത് ആശങ്കാജനകമാണെന്നും റിപ്പോർട്ടുകളെ ഉദ്ധരിച്ച് മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാനും പാർത്ഥസാരഥി ആവശ്യപ്പെട്ടു. മതിയായ രേഖകളില്ലാതെ തൊഴിൽ തേടി പോകുക, പഠനം ഉപേക്ഷിക്കുക, സസ്പെൻഷനോ പുറത്താക്കലോ നേരിടുക, പ്രായോഗിക പരിശീലനം പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തുക, വിസ റദ്ദാക്കപ്പെടുക തുടങ്ങിയ കാരണങ്ങളാൽ ചിലർ പുറത്താക്കപ്പെടുന്നതായി സർക്കാർ അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ അതിനായുള്ള നടപടികൾ…

Read More

വാഷിംഗ്ടൺ: പ്രചാരണത്തിലും നയരൂപീകരണത്തിലും ജനങ്ങളാണ് തന്റെ ശക്തിയെന്നും വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്നും കമല ഹാരിസ്. ഓരോ വോട്ടും നേടാൻ പരമാവധി പരിശ്രമിക്കുമെന്നും അവർ പറഞ്ഞു. നവംബർ 5ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റായ കമലയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വത്തിൽ നിന്നും ബൈഡൻ പിന്മാറിയതോടെ, ജൂലൈ 27ന് ഇന്ത്യൻ വംശജയായ കമല ഹാരിസ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമലയുടെ വിജയം ഉറപ്പിക്കാൻ ഭാര്യ മിഷേലിന്റെ നേതൃത്വത്തിൽ വനിതാ നേതാക്കളുടെ സംഘം പ്രചാരണ രംഗത്ത് സജീവമായിരിക്കുമെന്നും ഒബാമ അറിയിച്ചു. മഹതിയായ വൈസ് പ്രസിഡന്റ് എന്നാണ് ഒബാമ കമലയെ വിശേഷിപ്പിച്ചത് അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്ക് നിലവിൽ ഏറ്റവും അനുയോജ്യയായ വ്യക്തിത്വമാണ് കമല ഹാരിസ്. അവർക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണെന്ന് നടനും ഡെമോക്രാറ്റിക് അനുയായിയുമായ ജോർജ്ജ് ക്ലൂണിയും വ്യക്തമാക്കി. മികച്ച നേതൃപാടവത്തിന് ഉടമയാണ് കമല…

Read More

ന്യൂഡൽഹി: ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി, രാഷ്ട്രപതി ഭവനിലെ സുപ്രധാനമായ രണ്ട് ഹാളുകളുടെ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രപതി ഭവന്റെ മുഖ്യ താഴികക്കുടത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന ദർബാർ ഹാൾ ഇനി മുതൽ ഗണതന്ത്ര മണ്ഡപം എന്ന പേരിൽ അറിയപ്പെടും. ദേശീയ പുരസ്കാരങ്ങളുടെ വിതരണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്നത് ഇവിടെയാണ്. പരമാധികാരത്തെ സൂചിപ്പിക്കാൻ പ്രാചീനകാലം മുതൽ ഉപയോഗത്തിലുള്ള ഗണതന്ത്ര എന്ന പദം, ഇന്ത്യൻ റിപ്പബ്ലിക്കിനുള്ള ആദരം എന്ന നിലയിലാണ് നിലവിൽ ഉപയോഗിച്ചു വരുന്നത്. ദർബാർ ഹാളിന് സമീപമുള്ള അശോക് ഹാൾ ഇനി മുതൽ അശോക മണ്ഡപം എന്ന പേരിലായിരിക്കും അറിയപ്പെടുക. ആംഗലേയ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം. ദുരിതങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കും ഐക്യത്തിലേക്കുമുള്ള രാഷ്ട്രീയ പ്രയാണം എന്ന അശോക ചക്രവർത്തിയുടെ ആദർശമാണ് അശോക മണ്ഡപം എന്ന ആശയത്തിന് പിന്നിൽ. സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നും എടുത്ത ദേശീയ ചിഹ്നമായ സിംഹമുദ്രയാൽ അലംകൃതമായ അശോക മണ്ഡപത്തിന് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം…

Read More

ന്യൂഡൽഹി: കൂടുതൽ തൊഴിലവസരങ്ങളും മികച്ച സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കന്നി ബജറ്റ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. എന്നാൽ ബജറ്റ് നിരാശാജനകവും സഖ്യകക്ഷികളെ ഒപ്പം നിർത്താനുള്ള അഭ്യാസവും എന്നാണ് പ്രതിപക്ഷ നേതാക്കളുടെ വിമർശനം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും യുവാക്കൾക്ക് വൈദഗ്ധ്യ പരിശീലനത്തിന് കൂടുതൽ അവസരങ്ങൾ നൽകുകയും ചെറുകിട വ്യവസായങ്ങളുടെ ഉന്നമനത്തിന് ഊന്നൽ നൽകുകയും വഴി ആഭ്യന്തര വളർച്ച വേഗത്തിലാക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് സുസ്ഥിരമാണ്. പ്രതീക്ഷിത നിരക്കായ 4 ശതമാനത്തിലേക്ക് അത് അടുക്കുകയാണ്. അതേസമയം മുൻസാമ്പത്തിക വർഷം രാജ്യത്തിന്റെ സമ്പദ്ഘടന 8.2 ശതമാനം വളർച്ച കൈവരിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി. വരും വർഷങ്ങളിലും രാജ്യത്തിന്റെ സാമ്പത്തിക മേഖല തിളക്കമാർന്ന മുന്നേറ്റം നടത്തുമെന്നും നിർമ്മല സീതാരാമൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. മദ്ധ്യവർഗത്തിന് കൂടുതൽ പ്രയോജനപ്പെടുന്ന തരത്തിൽ ആദായ നികുതി സ്ലാബുകൾ പരിഷ്കരിച്ചു. പുതിയ നികുതി…

Read More

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മരണം സംഭവിച്ചത് ആരോഗ്യ മേഖലയെ ആശങ്കയിലാക്കി. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ 14 വയസ്സുകാരൻ നിപ ബാധയെ തുടർന്ന് മരണപ്പെട്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ കൊടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർദ്ദേശം നൽകി. മുൻകരുതൽ നടപടികൾ ശക്തമാക്കാനും വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കാനും നടപടികൾ സ്വീകരിച്ചതായും സർക്കാർ അറിയിച്ചു. 2018ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. പിന്നീട് 2021ലും 2023ലും രോഗവ്യാപനം ആവർത്തിച്ചു. സംസ്ഥാനത്ത് ഇതുവരെ 21 പേരാണ് നിപ ബാധിച്ച് മരണമടഞ്ഞത്. ഇതിൽ 17 മരണങ്ങളും 2018ൽ ആയിരുന്നു. 2021ൽ ഒരാൾ രോഗം ബാധിച്ച് മരണമടഞ്ഞപ്പോൾ 2023ൽ 2 പേരുടെ ജീവനാണ് രോഗം കവർന്നത്. ലോകത്ത് ആദ്യമായി 1998ൽ മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗം 2001ലാണ് ഇന്ത്യയിലെത്തിയത്. ബംഗാളിലെ സിലിഗുഡിയില്‍ 71 പേര്‍ക്കാണ് അന്ന് രോഗം…

Read More