Author: admin

തിരുവനന്തപുരം: ഐക്യകേരളം രൂപീകരിക്കപ്പെട്ടിട്ട് ഇന്ന് അറുപത്തിയെട്ട് വർഷം പൂർത്തിയാകുന്നു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി, 1956 നവംബർ 1നാണ് കേരള സംസ്ഥാനം രൂപീകൃതമായത്. 1956ലെ സംസ്ഥാന പുന:സംഘടന നിയമമാണ് ഐക്യകേരള രൂപീകരണത്തിന് ആധാരം. കേരള സംസ്ഥാന രൂപീകരണത്തിൽ ഐക്യകേരള പ്രസ്ഥാനത്തിന്റെ സംഭാവനകൾ വളരെ വലുതാണ് രൂപീകരണ സമയത്ത് 5 ജില്ലകൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. അന്ന് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. സംസ്ഥാന രൂപീകരണത്തിന് ശേഷം 1957 ഫെബ്രുവരി 28നാണ് കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പിൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേരളത്തിൽ അധികാരമേറ്റു. ലോക ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്. പ്രകൃതി രമണീയമായ സംസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. കൃഷിക്ക് അനുയോജ്യമായ സന്തുലിതമായ കാലാവസ്ഥയാണ് കേരളത്തിലേത്. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും രാജ്യത്ത് ഏറെ മുന്നിൽ നിൽക്കുന്ന കേരളം ശുചിത്വാവബോധത്തിലും ആരോഗ്യപരിപാലന രംഗത്തും രാജ്യത്തിന് മാതൃകയാണ്.…

Read More

ലണ്ടൻ: തൊഴിലാളികളുടെ മിനിമം വേതനം 6.7 ശതമാനം ഉയർത്താൻ ബ്രിട്ടൺ തീരുമാനിച്ചു. വരുന്ന ഏപ്രിൽ മാസം മുതൽ ഇതിന്റെ പ്രയോജനം അർഹരായവർക്ക് ലഭിക്കും. തൊഴിൽ ഉടമകളുടെ എതിർപ്പുകളെ മറികടന്നാണ് തീരുമാനം. ചിലവഴിക്കലിലും നിക്ഷേപങ്ങളിലും നികുതികളിലും വൻ വർദ്ധന പ്രതീക്ഷിക്കുന്ന തന്റെ കന്നി ബജറ്റിന്റെ പശ്ചാത്തലത്തിലാണ് മിനിമം വേതനം ഉയർത്താനുള്ള തീരുമാനം ധനകാര്യ മന്ത്രി റെയ്ച്ചൽ റീവ്സ് പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ജീവിത ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. വരുന്ന സാമ്പത്തിക വർഷം മിനിമം വേതനം 3.9 ശതമാനം വർദ്ധിപ്പിക്കും എന്നായിരുന്നു മുൻ കൺസർവേറ്റീവ് സർക്കാരിന്റെ വാഗ്ദാനം. എന്നാൽ ഇത് 6.7 ശതമാനം ഉയർത്താൻ നിലവിലെ ലേബർ സർക്കാർ തയ്യാറാകുന്നതോടെ, മണിക്കൂറിൽ 11.44 പൗണ്ടിൽ നിന്നും 12.21 പൗണ്ടായി വേതനം ഉയരും. യുവ തൊഴിലാളികളുടെ വേതനത്തിലും ഇതോടെ ആനുപാതികമായ വർദ്ധനവ് ഉണ്ടാകും. മുപ്പത് ലക്ഷം തൊഴിലാളികൾക്ക് നേരിട്ട് ഇതിന്റെ…

Read More

കേരളത്തിന്റെ വിശാലമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ദേശീയോത്സവമാണ് ഓണം. കാർഷിക സ്മൃദ്ധിയുടെ ഗതകാല സ്മരണകൾ തുടികൊട്ടുന്ന ഓണാഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ ഇനമണ് ഓണസദ്യ. ഇതിൽ തന്നെ ആചാരപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള ഒന്നാണ് തൃക്കാക്കര ഓണസദ്യ. ഓണാഘോഷവുമായി ബന്ധപ്പെട്ട് സമൃദ്ധമായ ചരിത്ര പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. വൈഷ്ണവ ക്ഷേത്രമായ ഇവിടെ, മഹാബലിയുടെ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഒരു മാസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത ജനങ്ങൾക്ക്, തങ്ങളുടെ വീടുകളിൽ ഓണം ആഘോഷിക്കാനുള്ള അനുമതി നൽകി, വാമനന്റെ പാദസ്പർശത്താൽ മോക്ഷം നേടി മഹാബലി മറഞ്ഞു എന്ന ഐതിഹ്യം തൃക്കാക്കരയിലാണ് നടന്നത് എന്നാണ് വിശ്വാസം. വാമനാവതാരം പൂണ്ട മഹാവിഷ്ണുവിന്റെ തൃക്കാൽ പതിഞ്ഞ ഇടം തൃക്കാൽക്കരയായി. പിന്നീട് ഇത് തൃക്കാക്കരയായി എന്നാണ് പറയപ്പെടുന്നത്. ഓണനാളിൽ തൃക്കാക്കരയിൽ വിളമ്പുന്ന സദ്യക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇഞ്ചിത്തൈര് ഉൾപ്പെടെ നിരവധി വിഭവങ്ങളാണ് ഇവിടെ സദ്യക്ക് തൂശനിലയിൽ വിളമ്പുന്നത്. ക്ഷേത്രാങ്കണത്തിലാണ് സദ്യ…

Read More

അബുദാബി: യുവജനവിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടി മുതൽക്കൂട്ടാക്കുന്നതിനും യുഎഇ നേതൃത്വം പ്രഥമ പരിഗണന നൽകുന്നതായി അറബ് യൂത്ത് സെന്റർ ചെയർമാൻ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ പറഞ്ഞു. യുവാക്കളാണ് രാജ്യത്തിന്റെ ഭാവിയും പ്രതീക്ഷയും. അവർക്ക് അറിവും വിദ്യാഭ്യാസവും പകർന്ന് നൽകുക എന്നത് പ്രധാനമാണ്. അവരുടെ അഭിരുചികളും ജീവിതലക്ഷ്യങ്ങളും പരിപോഷിപ്പിക്കാൻ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. അവരുടെ കുടുംബങ്ങളുടെയും രാജ്യത്തിന്റെയും ഭാവി അവരുടെ കൈകളിലാണ്. പരിഷ്കൃത സമൂഹങ്ങൾ വികസിക്കുന്നതും നിലനിൽക്കുന്നതും യുവജനോർജ്ജത്തെ ആശ്രയിച്ചാണ്. അത്തരം സമൂഹങ്ങളുടെ ശക്തി വിലയിരുത്തപ്പെടുന്നത് മാനവിക മൂല്യങ്ങളോടും തങ്ങളുടെ വ്യക്തിത്വങ്ങളോടും യുവാക്കൾ പുലർത്തുന്ന കൂറിന്റെയും കർമ്മശേഷിയുടെയും അടിസ്ഥാനത്തിലാണ്. യുവജനവിഭവശേഷി പ്രയോജനപ്പെടുത്തി മികച്ച ഭാവിയെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളുമായി യുഎഇ മുന്നോട്ട് പോകുകയാണ്. ജീവിക്കാനും ജോലി ചെയ്യാനും യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുവാനും പറ്റിയ ഇടമായി യുഎഇ മാറിയിരിക്കുകയാണെന്നും ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യുവജനദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ…

Read More

നാൽപ്പത്തിയൊന്നാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച പോർച്ചുഗീസ് സെൻട്രൽ ഡിഫൻഡർ പെപെയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ലോകമെമ്പാടുമുള്ള ആരാധകവൃന്ദം. പോർച്ചുഗീസ് ദേശീയ ടീമിന് പുറമേ റയൽ മാഡ്രിഡിനും പോർട്ടോയ്കും വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള താരം ഓഗസ്റ്റ് 8നാണ് മൈതാനങ്ങളോട് വിട പറഞ്ഞത്. പോർച്ചുഗീസ് ഭാഷയിൽ നന്ദി എന്ന് അർത്ഥം വരുന്ന ‘ഒബ്രിഗാഡോ‘ എന്ന തലക്കെട്ടിനൊപ്പം സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തന്റെ ഫുട്ബോൾ കരിയറിൽ നേടിയ 31 ട്രോഫികളും വീഡിയോയിൽ പെപെ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൊഫഷണൽ ഫുട്ബോളർ എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അമ്മയ്ക്ക് താരം നന്ദി പറയുന്നു. ഒപ്പം കുടുംബാംഗങ്ങൾക്കും ആരാധകർക്കും സഹതാരങ്ങൾക്കും ക്ലബ് പ്രസിഡന്റുമാർക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തുന്നു. ഫുട്ബോളിന്റെ കളിത്തൊട്ടിലായ ബ്രസീലിൽ ജനിച്ച് പോർച്ചുഗലിൽ വളർന്ന താരമാണ് പെപെ. 894 മത്സരങ്ങൾ നീണ്ടുനിന്ന സുദീർഘമായ കരിയറിലെ അവസാന മത്സരം അദ്ദേഹം കളിച്ചത് ജർമ്മനിയിൽ 2024ൽ നടന്ന യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലായിരുന്നു. 1983ൽ ബ്രസീലിലെ…

Read More

ദിവസവും സമയാസമയങ്ങളിൽ ചായ കുടിച്ചില്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്നവരാണോ നിങ്ങൾ? ഒഴിവാക്കാൻ പറ്റാത്ത വിധം ചായകുടി നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ്. നിയന്ത്രണമില്ലാതെ ചായ കുടിക്കുന്ന ശീലം ഉപേക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന തെയീൻ, കഫീൻ തുടങ്ങിയവ അമിതമായി ശരീരത്തിൽ എത്തുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ അപകടത്തിലാക്കും. ഉത്കണ്ഠ, പേശീവലിവ്, തലവേദന എന്നിവയ്ക്കും ഇവ കാരണമാകും. അമിതമായി ചായ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ഇത് പതിയെ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കും. ചൂടോടെ ചായ ഉള്ളിലേക്ക് എത്തുന്നത് അന്നനാളം മുതൽ കുടൽ വരെയുള്ള ദഹനാവയവങ്ങളെ അപകടത്തിലാക്കും. മിക്ക വിദേശ രാജ്യങ്ങളിലും ഗർഭിണികളെ ചായ കുടിക്കുന്നതിൽ നിന്നും വിലക്കാറുണ്ട്. അമിതമായ അളവിൽ ചായ ഉള്ളിലേക്ക് എത്തുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.

Read More

ട്വന്റി 20 ലോകകപ്പ് വിജയത്തിന്റെ പകിട്ടിൽ നിന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ആരാധകരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു പിന്നാലെ വന്ന ഏകദിന പരമ്പരയിൽ ശ്രീലങ്കയോട് ഏറ്റ അപ്രതീക്ഷിതമായ പരാജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0നായിരുന്നു ഇന്ത്യയുടെ തോൽവി. പരമ്പരയിലെ ആദ്യ മത്സരം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈയിൽ കലാശിച്ചപ്പോൾ, രണ്ടാമത്തെയും അവസാനത്തെയും മത്സരങ്ങൾ ആധികാരികമായി വിജയിച്ചാണ് സിംഹളപ്പട പരമ്പര വിജയം ആഘോഷിച്ചത്. 27 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. പരമ്പരയിലെ അവസാന മത്സരത്തിൽ 110 റൺസിനാണ് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങുന്ന ഇന്ത്യൻ ടീമിനെ ശ്രീലങ്കൻ യുവനിര കെട്ടുകെട്ടിച്ചത്. 1997ലായിരുന്നു ഇതിന് മുൻപ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഏകദിന പരമ്പര വിജയിച്ചത്. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 249 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 26.1 ഓവറിൽ 138 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യയുടെ പുതിയ കോച്ച് ഗൗതം ഗംഭീറിന് ഈ പരാജയം അപ്രതീക്ഷിത തിരിച്ചടിയായപ്പോൾ,…

Read More

പാർവതി തിരുവോത്ത്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനതായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത സ്ത്രീപക്ഷ സിനിമയായിരുന്നു ‘ഉള്ളൊഴുക്ക്’. നല്ല ചിത്രമെന്ന അഭിപ്രായം നേടിയെടുക്കാൻ സാധിച്ചുവെങ്കിലും തിയേറ്ററിൽ ചിത്രത്തിന് വിജയമാകാൻ കഴിഞ്ഞില്ല എന്നാണ് കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ നിന്നും ആകെ 4.46 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചത് എന്നാണ് വിവരം. കട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രസക്തമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിസ്ഥാൻ ഫിലിം കമ്പനി എന്ന സ്ഥാപനം നടത്തിയ തിരക്കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തന്നെ ‘ദ് ഫ്യൂണറൽ’ എന്ന തിരക്കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഉള്ളൊഴുക്ക്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ അര്‍ജുൻ രാധാകൃഷ്‍ണൻ വീണാ രാധാകൃഷ്‍ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിച്ചിരിക്കുന്നു. തിയേറ്റർ റൺ പൂർത്തിയാക്കിയ ഉള്ളൊഴുക്ക് ആമസോൺ…

Read More

ഓടി പതം വന്ന് പഴകി ഉപയോഗശൂന്യമായ വാഹനം പൊളിച്ച് വിൽക്കാനോ ആക്രിക്കാർക്ക് കൊടുക്കാനോ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. ഓടിക്കാൻ കഴിയാത്ത വാഹനം പൊളിച്ചടുക്കുമ്പോൾ നിയമപരമായി പാലിക്കേണ്ട ചില നടപടിക്രമങ്ങൾ ഉണ്ട്. പലർക്കും ഇവ അറിയില്ല എന്നതാണ് സത്യം. വാഹനം പൊളിച്ച് വിൽക്കാനോ ആക്രിക്കാർക്ക് കൊടുക്കാനോ തീരുമാനിച്ച് കഴിഞ്ഞാൽ, വാഹനത്തിന്റെ ആർ സി ബുക്കും മറ്റു രേഖകളും ബന്ധപ്പെട്ട ആർ ടി ഓഫീസിൽ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. അല്ലാത്ത പക്ഷം ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ആർ സി ബുക്ക് ആർ ടി ഓഫീസിൽ സറണ്ടർ ചെയ്തില്ലെങ്കിൽ, പൊളിക്കാൻ വാങ്ങുന്നവർ ഇതേ വാഹനം ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ കുടുങ്ങുന്നത് യാഥാർത്‌ഥ ഉടമ ആയിരിക്കും. ഇത് പിന്നീട് നിയമ പോരാട്ടങ്ങളിലേക്കും നൂലാമാലകളിലേക്കും നീങ്ങുന്നത് മോട്ടോർ വാഹന വകുപ്പിനും പോലീസിനും മറ്റു പല വകുപ്പുകൾക്കും തലവേദന സൃഷ്‌ടിക്കും. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ സമീപകാലത്ത് വാർത്തയായിരുന്നു. ഈ…

Read More

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ മാരകമായ എംപോക്സ് ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. എംപോക്സിന്റെ വ്യാപന ശേഷി കൂടിയ വകഭേദമാണ് നിലവിൽ വിവിധ രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇത് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് നയിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലെ എംപോക്സ് വ്യാപനം നേരിടാൻ അടിയന്തിരമായി ഒരു മില്ല്യൺ ഡോളർ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ 10 ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധയിൽ 96 ശതമാനവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. ഇതിൽ 70 ശതമാനവും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ആകെ മരണങ്ങളിൽ 85 ശതമാനവും കുട്ടികളാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് പുറമേ ബുറുണ്ടി,…

Read More